24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിണ്ണുലച്ച വെള്ളിടി: കരിപ്പൂർ വിമാനാപകടത്തിന്‌ നാളെ മൂന്നാണ്ട്‌
Kerala

വിണ്ണുലച്ച വെള്ളിടി: കരിപ്പൂർ വിമാനാപകടത്തിന്‌ നാളെ മൂന്നാണ്ട്‌

പെട്ടിമുടിയിൽ ഉരുൾപൊട്ടി നാട്‌ വിറങ്ങലിച്ച്‌ നിൽക്കുമ്പോഴാണ്‌ ഇരട്ടപ്രഹരമായി കരിപ്പൂർ വിമാനത്താവളത്തിലെ അപകടവിവരം പുറത്തുവരുന്നത്‌. വൈമാനികർ ഉൾപ്പെടെ 21 പേരുടെ ജീവൻ കവർന്ന വിമാനദുരന്തത്തിന്‌ തിങ്കളാഴ്‌ച മൂന്നുവർഷം. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിൽനിന്നുവന്ന ഐഎക്‌സ്‌ 1344 എയർ ഇന്ത്യ എക്സ്പ്രസ്‌ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ രാത്രി എട്ടോടെയാണ്‌ അപകടമുണ്ടായത്‌. റൺവേയിൽനിന്ന്‌ തെന്നിമാറി ഓപ്പറേഷൻ ഏരിയക്കുപുറത്ത് ഇടിച്ചുനിന്ന വിമാനം നെടുകെ പിളർന്നു. 19 യാത്രക്കാരും രണ്ട് വൈമാനികരും മരിച്ചു. ബാക്കി 169 പേർക്കും പരിക്കേറ്റു. ദുരന്തത്തോടെ ചിറകറ്റ വിമാനത്താവളത്തിന് അപകടം നടന്ന് മൂന്നാണ്ട് തികഞ്ഞിട്ടും ഉയരാനായിട്ടില്ല.

അപകടത്തെ തുടർന്ന്‌ വലിയ വിമാനങ്ങളുടെ സർവീസിന് കരിപ്പൂരിൽ നിയന്ത്രണം ഏർപ്പെടുത്തി. ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രമായിരുന്നതും നിർത്തിയിരുന്നു. ഇത്തവണയാണ്‌ അത്‌ പുനരാരംഭിച്ചത്‌. റൺവേയിലെ റെസയുടെ വിസ്തൃതി വർധിപ്പിച്ചശേഷമേ വിലക്ക് പിൻവലിക്കൂവെന്നാണ്‌ കേന്ദ്ര വ്യോമയാനവകുപ്പിന്റെ പ്രഖ്യാപനം.

2020ലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച വിദഗ്‌ധസമിതിയാണ് റൺവേക്ക് ഇരുപുറവുമുള്ള റെസ 90 മീറ്ററിൽനിന്ന് 240 മീറ്ററാക്കാൻ നിർദേശിച്ചത്‌. ഇതിനായി 14.5 ഏക്കർ ഏറ്റെടുക്കാനുള്ള നടപടിയിലാണ്‌ സംസ്ഥാന സർക്കാർ. വീട്‌ വിട്ടുനൽകുന്നവർക്കുള്ള 10 ലക്ഷം രൂപയുടെ അധിക പാക്കേജ്‌ കഴിഞ്ഞദിവസമാണ്‌ സർക്കാർ പ്രഖ്യാപിച്ചു. വിമാനത്താവളം കൂടുതൽ സുരക്ഷിതമായി പ്രവർത്തിക്കാൻ റൺവേയുടെ നീളം നിലവിലെ 9600 അടിയിൽനിന്ന്‌ വർധിപ്പിക്കണം.

Related posts

മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് സി​പി​എം

Aswathi Kottiyoor

സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
WordPress Image Lightbox