26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നിലമ്പൂരിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; യുവാവിനു ദാരുണാന്ത്യം
Uncategorized

നിലമ്പൂരിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; യുവാവിനു ദാരുണാന്ത്യം

നിലമ്പൂർ (മലപ്പുറം)∙ കെഎൻജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹൻ (19) ആണ് മരിച്ചത്. സനൽ സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം.

എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. സനൽ തൽക്ഷണം മരിച്ചു. സനൽ എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഇതിനെപ്പം പഠനവും നടത്തുന്നുണ്ട്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

നെഞ്ചിടിപ്പോടെ രാജ്യം; രക്ഷാദൗത്യം അവസാന നിമിഷം പ്രതിസന്ധി, തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യും

Aswathi Kottiyoor

ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി; ഉത്സവങ്ങൾക്ക് 25 ലക്ഷം രൂപയുടെയെങ്കിലും ഇന്‍ഷുറൻസ് വേണം

Aswathi Kottiyoor

പയ്യാമ്പലം ബീച്ചിൽ ശുചീകരണയജ്ഞവുമായി കുട്ടി പോലീസുകാർ

Aswathi Kottiyoor
WordPress Image Lightbox