‘‘ഞാനും അജിത് പവാറും ആദ്യമായാണ് ഒരുമിച്ച് വേദി പങ്കിടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശരിയായ വ്യക്തിയാണ് അജിത് ദാദ എന്നു പറയാൻ ആഗ്രഹിക്കുന്നു. വളരെ കാലങ്ങൾക്കു ശേഷം ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഇപ്പോഴാണ് താങ്കൾ ശരിയായ വേദിയിലിരിക്കുന്നത്.’’– അമിത് ഷാ പറഞ്ഞു.
അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി, ബിജെപി–ശിവസേന സഖ്യത്തിന്റെ ഭാഗമായതിനു ശേഷം ആദ്യമായാണ് അമിത് ഷാ പുണെയിൽ എത്തുന്നത്. നീണ്ട 24 വർഷത്തിനു ശേഷം അമ്മാവൻ ശരദ് പവാറിന്റെ എൻസിപിയില്‍നിന്ന് വേർപിരിഞ്ഞ് അജിത് പവാറും 8 നേതാക്കളും ബിജെപി–ശിവസേന സഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ അമിത് ഷായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.