• Home
  • Kerala
  • ട്യൂഷൻ സെന്ററുകളിൽ നിന്ന് വിനോദയാത്ര വേണ്ട, രാത്രികാല ക്ലാസുകളും നിർത്തണം: ബാലാവകാശ കമ്മിഷൻ
Kerala

ട്യൂഷൻ സെന്ററുകളിൽ നിന്ന് വിനോദയാത്ര വേണ്ട, രാത്രികാല ക്ലാസുകളും നിർത്തണം: ബാലാവകാശ കമ്മിഷൻ

സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ‌

ഹൈസ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സാം ജോൺ നൽകിയ ഹർജിയിലാണു കമ്മിഷൻ ഉത്തരവ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകൾ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കൾക്കും മാനസിക സമ്മർദം ഏൽപ്പിക്കുന്നതാണെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിരീക്ഷിച്ചു

Related posts

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു

Aswathi Kottiyoor

കേന്ദ്രത്തിന്റേത്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം; പ്രത്യേക നികുതിയും സെസും കുറയ്‌ക്കാൻ തയ്യാറാകണം: കെ എൻ ബാലഗോപാൽ.

Aswathi Kottiyoor

സ്ത്രീകൾക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്ര്യം വേണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox