21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പലവ്യഞ്ജന സാധനങ്ങൾക്കും തീവില
Kerala

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ച്ച് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കും ക്ര​മാ​തീ​ത​മാ​യ വി​ല​ക്ക​യ​റ്റം. ര​ണ്ട് മാ​സ​ത്തി​നി​ടെ അ​രി​യും ധാ​ന്യ​ങ്ങ​ൾ​ക്കു​മ​ട​ക്കം വി​പ​ണി​യി​ൽ വ​ൻ വി​ല​ക്ക​യ​റ്റ​മാ​ണു​ണ്ടാ​യ​ത്. പൊ​ന്നി, കു​റു​വ ഇ​നം അ​രി​ക​ൾ​ക്ക് ചി​ല്ല​റ വി​പ​ണി​യി​ൽ നാ​ലും അ​ഞ്ചും രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

പൊ​ന്നി അ​രി​യി​ൽ വി​ല​യി​ൽ ഏ​റ്റ​വും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന നൂ​ർ​ജ​ഹാ​ന് ര​ണ്ടു മാ​സം മു​മ്പ് ചി​ല്ല​റ വി​പ​ണി​യി​ൽ 35 രൂ​പ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ 42 ലേ​ക്ക് ഉ​യ​ർ​ന്നു. പൊ​ന്നി​യി​ലെ മു​ന്തി​യ ഇ​ന​ത്തി​ന് 56 രൂ​പ വ​രെ​യു​ണ്ട്. കു​റു​വ 40 മു​ത​ൽ 48 വ​രെ. ബി​രി​യാ​ണി അ​രി​ക്ക് വി​ല​ക്ക​യ​റ്റം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. പ​ഞ്ച​സാ​ര​ക്കും അ​ഞ്ച് രൂ​പ വ​രെ വ​ർ​ധ​ന​യു​ണ്ടാ​യി.

38 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ഞ്ച​സാ​ര 43ൽ ​എ​ത്തി. മൈ​ദ​ക്കും ഇ​തേ നി​ര​ക്കാ​ണ്. ജീ​ര​ക​ത്തി​നാ​ണ് അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് 400 രൂ​പ​യു​ണ്ടാ​യി​രു​ന്ന ന​ല്ല ജീ​ര​ക​ത്തി​ന് വി​ല നേ​രെ ഇ​ര​ട്ടി​യാ​യി. വ​ലി​യ ജീ​ര​കം വി​ല 200ൽ ​നി​ന്ന് 400 ആ​യി. മു​ള​ക്, മ​ല്ലി, മ​ഞ്ഞ​ൾ, വെ​ളു​ത്തു​ള്ളി, പു​ളി, ചെ​റി​യ ഉ​ള്ളി തു​ട​ങ്ങി തൊ​ട്ട​തി​നെ​ല്ലാം വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്.

വെ​ളു​ത്തു​ള്ളി വി​ല 120ൽ ​നി​ന്ന് 180 ആ​യി ഉ​യ​ർ​ന്നു. 130 രൂ​പ വി​ല​യു​ള്ള മ​ഞ്ഞ​ളി​ന് 180 ആ​യി. മ​ല്ലി​ക്കും മു​ള​കി​നും നേ​രി​യ വി​ല​ക്ക​യ​റ്റ​മു​ണ്ട്. പി​രി​മു​ള​ക് വ​ര​വ് കു​റ​ഞ്ഞ​തി​നാ​ൽ വി​ല 500ൽ ​എ​ത്തി​നി​ൽ​ക്കു​ന്നു.

കു​രു​മു​ള​കി​നും താ​ങ്ങാ​നാ​വാ​ത്ത വി​ല​ക്ക​യ​റ്റ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ചി​ല്ല​റ മാ​ർ​ക്ക​റ്റി​ൽ കി​ലോ​വി​ന് 550 രൂ​പ​യു​ണ്ടാ​യി​രു​ന്ന കു​രു​മു​ള​കി​ന് 700 രൂ​പ​യാ​യി. ധാ​ന്യ​ങ്ങ​ളി​ൽ ചി​ല​തി​നും വി​ല​ക്ക​യ​റ്റം ബാ​ധി​ച്ചു.
120 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക​റി പ​രി​പ്പി​ന് 160 ഉം ​ചെ​റു​പ​യ​റി​ന് 140ഉം ​ആ​യി വ​ർ​ധി​ച്ചു. മ​റ്റു സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​രു​ന്ന​തി​ന്റെ മ​റ​വി​ൽ പ​ശു​വി​ൻ നെ​യ്യ്, വെ​ളി​ച്ചെ​ണ്ണ, ഓ​യി​ൽ, സൂ​ര്യ​ക്കാ​ന്തി ഓ​യി​ൽ എ​ന്നി​വ​ക്കെ​ല്ലാം നാ​ൾ​ക്കു​നാ​ൾ വി​ല ഉ​യ​രു​ക​യാ​ണ്. ഓ​ണം അ​ടു​ക്കു​ന്ന​തോ​ടെ ഇ​നി​യും വി​ല കൂ​ടു​മെ​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു.

Related posts

നിദ ഫാത്തിമയുടെ മരണം ; അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂൾ കുട്ടികൾ പുഴ നടത്തം നടത്തി.

Aswathi Kottiyoor

കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാൻ പ്രത്യേക സംഘം രൂപീകരിക്കും: നിർദേശവുമായി ഡിജിപി

Aswathi Kottiyoor
WordPress Image Lightbox