23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ അറസ്റ്റിൽ; മൂന്നു വർഷം തടവുശിക്ഷ വിധിച്ച് കോടതി
Uncategorized

പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ അറസ്റ്റിൽ; മൂന്നു വർഷം തടവുശിക്ഷ വിധിച്ച് കോടതി

ഇസ്‌ലാമാബാദ്∙ തോഷഖാന അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും. 5 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. കോടതി ഉത്തരവു വന്നതിനു പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം . പാക്കിസ്ഥാൻ കോടതിയുടെതാണ് വിധി. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. പാക്കിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ ഇമ്രാൻ ഖാന് മത്സരിക്കാനാകില്ല.

Related posts

ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചു, ഹെഡ് കോൺസ്റ്റബിൾ പിടിയിൽ, ഏഴരപ്പവൻ കണ്ടെടുത്തു

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയരും

Aswathi Kottiyoor

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox