22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഇയാൾ മാത്രം അനുഭവിച്ച് തീർത്താൽ മതിയോ?’; ശിവശങ്കറിന്റെ ചിത്രം പങ്കുവച്ച് അനില്‍ അക്കര
Uncategorized

ഇയാൾ മാത്രം അനുഭവിച്ച് തീർത്താൽ മതിയോ?’; ശിവശങ്കറിന്റെ ചിത്രം പങ്കുവച്ച് അനില്‍ അക്കര

തൃശൂർ∙ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കർ 170 ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. നട്ടെല്ലിനു ശസ്ത്രക്രിയ നി‍ർദേശിച്ചിരിക്കുന്നതു കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. വീട്ടിലും ആശുപത്രിയിലുമൊഴികെ മറ്റിടങ്ങളിലേക്കു പോകാൻ അനുമതിയില്ല. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സയുടെ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.

എറണാകുളം ജില്ലാ ജയിലില്‍നിന്നു വ്യാഴാഴ്ച ഉച്ചയോടെയാണ് ശിവശങ്കർ പുറത്തിറങ്ങിയത്. ഇപ്പോൾ ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനില്‍ അക്കര. ‘‘സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?’’ എന്ന കുറിപ്പിനൊപ്പമാണ് അനില്‍ അക്കരയുടെ പോസ്റ്റ്.രണ്ടു മാസത്തേക്കാണ് ശിവശങ്കറിനു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. കസ്റ്റഡിയിൽ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയിൽ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി. ശിവശങ്കർ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്നു രേഖകൾ പരിശോധിച്ചു കോടതി വ്യക്തമാക്കി. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Related posts

ഇരുചക്രവാഹനത്തിൽ രണ്ടുപേരിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്ത് അപകടം സംഭവിച്ചാൽ ; നഷ്ടപരിഹാരം ലഭിക്കില്ല |

Aswathi Kottiyoor

മട്ടന്നൂരിൽ വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ എക്സൈസ് പിടിയിൽ

Aswathi Kottiyoor

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor
WordPress Image Lightbox