24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നൊമ്പരമായി ആൻ മരിയ; ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന 17 കാരി മരിച്ചു*
Uncategorized

നൊമ്പരമായി ആൻ മരിയ; ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന 17 കാരി മരിച്ചു*

ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയി (17) മരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. സംസ്‌കാരം ഞായാഴ്‌ച രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

Related posts

അടക്കാത്തോടില്‍ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി

Aswathi Kottiyoor

സെന്‍സെക്‌സില്‍ 284 പോയന്റ് നേട്ടം: നിഫ്റ്റി 17,150 പിന്നിട്ടു.*

Aswathi Kottiyoor

സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox