21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • വീടുകൾക്ക് ഭീഷണി തീർത്ത കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റി
Iritty

വീടുകൾക്ക് ഭീഷണി തീർത്ത കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റി

ഇരിട്ടി: ഇരുപതോളം വീടുകൾക്ക് ഭീഷണി തീർത്ത് നിന്ന കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റി. ആറളം കീച്ചേരി വെമ്പറക്കുന്നിൽ മഴയിൽ ഉരുണ്ട് നീങ്ങി എത്തിയ കൂറ്റൻ ചെങ്കൽ പാറയാണ് പൊട്ടിച്ചുമാറ്റിയത് .
കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിലാണ് ഇരുപതോളം വീടുകൾക്ക് ഭീഷണി തീർത്ത് കുന്നിൻ മുകളിലുള്ള കൂറ്റൻ പാറക്കല്ല് ഉരുണ്ട് നീങ്ങിയത്. കുന്നിനു മുകളിൽ നിന്നും താഴ്വാരത്തേക്ക് അഞ്ച് മീറ്ററോളം ദൂരം ഉരുണ്ട് നീങ്ങിയ പാറ മരത്തിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും, റവന്യൂ അധികൃതരുടെയും വിവരമറിയിച്ചു. ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ. പി. രാജേഷിൻറെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും ആറളം വില്ലേജ് അധികൃതരും സ്ഥലത്തെത്തി. അപകട ഭീഷണിയായ പാറക്കല്ല് ഉടൻ പൊട്ടിച്ചു നീക്കാൻ സ്ഥലം ഉടമയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പാറ കല്ല് നീക്കം ചെയ്തത്. ഇതിന് സമീപത്തായി ഇതിലേറെ വലിയ പാറകൾ താഴ്വാരത്തേക്ക് വീഴാറാവുന്ന സ്ഥിതിയിൽ നിൽപ്പുണ്ട്. അതുകൂടി പൊട്ടിച്ച് നീക്കം ചെയ്യുവാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

കുന്നോത്ത് യൂ.പി സ്കൂൾ ഹിന്ദി അദ്ധ്യാപകനും, കുന്നോത്ത് ഇടവക ചെറുപുഷ്പം യൂണിറ്റ് അംഗവുമായ കെ.ഡി ചെറിയാൻ (86) നിര്യാതനായി

Aswathi Kottiyoor

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

Aswathi Kottiyoor

കാടിനെക്കാക്കാം , നാടിനെ കേൾക്കാം പരിസ്ഥിതി സൗഹൃദ പൊതുജന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വന സൗഹൃദ സദസ്സ്

Aswathi Kottiyoor
WordPress Image Lightbox