22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവേക്ക് നിയമം മറികടന്ന് അനുമതി: ഇനി എസ്ഒപി അടിസ്ഥാനമാക്കി സർവേ
Kerala

ഡിജിറ്റൽ റീസർവേക്ക് നിയമം മറികടന്ന് അനുമതി: ഇനി എസ്ഒപി അടിസ്ഥാനമാക്കി സർവേ

സർവേ വകുപ്പു തയാറാക്കിയ പ്രവർത്തന മാനദണ്ഡങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ–എസ്ഒപി) മാത്രം അടിസ്ഥാനമാക്കി, 800 കോടിയിൽ പരം രൂപ ചെലവു വരുന്ന ഭൂമിയുടെ ഡിജിറ്റൽ റീസർവേ പദ്ധതി നടത്താൻ റവന്യു വകുപ്പിന്റെ അനുമതി. 1961ലെ കേരള സർവേ അതിരടയാള നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ് ഇതുവരെ റീസർവേ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഈ നിയമത്തെ മറികടന്നു സർക്കാർ ഉത്തരവിലൂടെ എസ്ഒപി അംഗീകരിക്കുകയായിരുന്നു. ഡിജിറ്റൽ സർവേ സമയബന്ധിതമായി പൂർത്തിയാക്കാൻ കാലതാമസം നേരിടുമെന്ന സർവേ ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചാണ് അനുമതി ഉത്തരവ്. നിയമത്തെ സർക്കാർ ഉത്തരവിലൂടെ മാത്രം മറികടക്കാനാകില്ലെന്നിരിക്കെയാണു റവന്യു വകുപ്പിന്റെ നടപടി. ഡിജിറ്റൽ സർവേക്കായി നിയമഭേദഗതി ചർച്ച ചെയ്തിരുന്നെങ്കിലും ഇനിയും നടപ്പായിട്ടുമില്ല.

റവന്യു വകുപ്പിന്റെ പോർട്ടൽ മാത്രം പരിശോധിച്ചു ഡിജിറ്റൽ സർവേക്കു രേഖകൾ തയാറാക്കാൻ സർവേ ഡയറക്ടർ നൽകിയ അപേക്ഷ ജൂണിൽ റവന്യു വകുപ്പ് തന്നെ തള്ളിയിരുന്നു. റീസർവേയുടെ രേഖകൾ തയാറാക്കാൻ മറ്റു ഭൂരേഖകളും പരിശോധിക്കണം എന്നായിരുന്നു സർക്കാർ ഉത്തരവ്. ലാൻഡ് റവന്യു കമ്മിഷണർ നൽകിയ ശുപാർശ കൂടി പരിഗണിച്ചായിരുന്നു അന്നു സർക്കാരിന്റെ തീരുമാനം. ഇതിനിടെ റവന്യു ഉദ്യോഗസ്ഥ തലപ്പത്തു ചില മാറ്റങ്ങൾ വന്നു. തുടർന്ന്, എസ്ഒപി അംഗീകരിച്ച് ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി സർവേ ഡയറക്ടർ റവന്യു വകുപ്പിനെ സമീപിച്ചു. റവന്യു വകുപ്പിന്റെ പോർട്ടലിൽ ഉള്ളതും അല്ലാത്തതുമായ ഭൂമി വിവരങ്ങൾ പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ എസ്ഒപിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജൂലൈ 27നു വകുപ്പിനു കത്തുനൽകി. ഇത് അംഗീകരിച്ച റവന്യു വകുപ്പ്, കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവ് റദ്ദാക്കിയാണ് ഇപ്പോഴത്തെ അനുമതി നൽകിയത്. നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് സർക്കാർ ഉത്തരവിലൂടെ നിയമത്തെ മറികടന്നുള്ള തീരുമാനം.

Related posts

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

Aswathi Kottiyoor

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മി​ക​ച്ച പു​രോ​ഗ​തി

Aswathi Kottiyoor

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox