സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥ ആരംഭിച്ചു: ബിജെപി സർക്കാരിൻ്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ, വർഗ്ഗീയതയ്ക്കെതിരേ ആഗസ്റ്റ് 9 ന് കണ്ണൂരിൽ നടക്കുന്ന മഹാ ധർണയുടെ പ്രചരണത്തിനായി സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വാഹന ജാഥ കേളകത്താരംഭിച്ചു. ജില്ലയിൽ രണ്ട് ജാഥകളാണ് നടക്കുന്നത്.കേളകം ടൗണിൽ നടന്ന പരിപാടി ഐഎൻടിയുസി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ ജോ. സെക്രട്ടറി സി.ടി.അനീഷ് അധ്യക്ഷനായിരുന്നു ജാഥാ ലീഡർ സി ഐ ടി യു ജില്ല പ്രസിഡണ്ട് സി. കൃഷ്ണൻ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ.ടി.ജോസ് ഐ.എൻ എൽ സി ജില്ലാ പ്രസിഡണ്ട് ശിവ പ്രസാദ് സി ഐ ടി യു ജില്ല ട്രഷറർ അരക്കൻ ബാലൻ എന്നിവർ പ്രസംഗിച്ചു. സംയുക്ത തൊഴിലാളി യൂണിയൻ ഏരിയ കൺവീനർ പി.വി.പ്രഭാകരൻ സ്വാഗതം പറഞ്ഞു.