27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു
Uncategorized

തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു

ദില്ലി: രാജ്യ തലസ്ഥാനത്ത് തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയർന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ 250 ലേക്കെത്തിയിട്ടുണ്ട് വില. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
തക്കാളി, കാപ്‌സിക്കം, മറ്റ് സീസണൽ പച്ചക്കറികൾ എന്നിവയുടെ വിൽപനയിലെ ഇടിവ് കാരണം മൊത്തക്കച്ചവടക്കാർ നിലവിൽ നഷ്ടം നേരിടുന്നുണ്ടെന്ന് കാർഷികോത്പന്ന വിപണന സമിതി (എപിഎംസി) അംഗം കൗശിക് പറഞ്ഞു.

Related posts

സംസ്ഥാനത്ത് മാലിന്യ മാഫിയ; അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരെ നടപടിക്ക് സർക്കാർ

Aswathi Kottiyoor

കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് താത്പര്യം, ബിജെപി എംപിമാര്‍ ജയിച്ചാൽ അഴിമതി ഇല്ലാതാക്കും: രാജ്‌നാഥ് സിങ്

Aswathi Kottiyoor

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണസമ്മാനമായി 4.2 കോടി

Aswathi Kottiyoor
WordPress Image Lightbox