22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തം
Kerala

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തം

ക​ണ്ണൂ​ർ: ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി​യി​ട​ങ്ങ​ളി​ലും എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത് 40 പേ​ർ. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത എ​ക്സൈ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തി. 20 ക്യാ​മ്പു​ക​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധി​ച്ചു. രാ​വി​ലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി വൈ​കും​വ​രെ നീ​ണ്ടു. ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​മ്പ്, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, ആ​ല​ക്കോ​ട് റേ​ഞ്ചു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

ആ​ലു​വ​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ മ​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ ല​ഹ​രി ക​ട​ത്തും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ 12 റേ​ഞ്ച് പ​രി​ധി​ക​ളി​ലും റേ​ഞ്ച്, സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രു​ടെ​യും റൂ​റ​ൽ പൊ​ലീ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നാ​ട്ടി​ൽ​പോ​യി മ​ട​ങ്ങി വ​രു​മ്പോ​ൾ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ക​ഞ്ചാ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ട​ക്കം ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടുവ​രു​ന്ന​താ​യും വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യും നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കി​ടെ ആ​ല​ക്കോ​ട് പ​രി​ധി​യി​ൽ 10 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.
തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്വാർ​ട്ടേ​ഴ്സു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും വീ​ടു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും എ​ക്സൈ​സ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി. വ​സ്ത്ര​ങ്ങ​ളും പ​ണി​യാ​യു​ധ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. നാ​ട്ടി​ൽ​പോ​യി വ​രു​മ്പോ​ൾ വ​സ്ത്ര​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലും പ​ണി​യാ​യു​ധ​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ച് കൊ​ണ്ടു​വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​ര​മു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് എ​ക്സൈ​സ് അ​സി. ക​മീ​ഷ​ണ​ർ പി.​എ​ൽ. ഷി​ബു ’​പ​റ​ഞ്ഞു.

Related posts

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഹെറോയിൻ കടത്ത്‌ : ലങ്കൻ ബോട്ടിനായി തിരച്ചിൽ വ്യാപിപ്പിച്ചു

Aswathi Kottiyoor

നി​റ​പു​ത്തി​രി പൂ​ജ: ശ​ബ​രി​മ​ല ന​ട ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox