24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കടമെടുപ്പു പരിധി: ദേശീയപാത വികസനത്തെ ബാധിക്കും
Uncategorized

കടമെടുപ്പു പരിധി: ദേശീയപാത വികസനത്തെ ബാധിക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് ദേശീയപാത വികസന പദ്ധതികളെ ബാധിക്കും. നാലു ദേശീയപാത പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെയുള്ള ചെലവുകൾക്കു മാത്രം ആറായിരം കോടിയോളം രൂപയാണ് സംസ്ഥാനം കണ്ടെത്തേണ്ടത്. ഇതിനു പുറമേയാണ് സംസ്ഥാനത്തിനു ലഭിക്കേണ്ട ജിഎസ്ടി, റോയൽറ്റി എന്നീ വരുമാനങ്ങൾക്കു മേൽ ദേശീയപാത അതോറിറ്റി അവകാശവാദം ഉന്നയിക്കുന്നത്. വികസനം പ്രധാന ലക്ഷ്യമാണെങ്കിലും അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നും കൂടുതൽ ഇളവുകൾ നൽകണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും.
അടുത്ത ദിവസം ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണു സൂചന.എൻഎച്ച് 66 ന് ആവശ്യമായ 5581 കോടി രൂപ സംസ്ഥാനം കണ്ടെത്തിയത് കിഫ്ബി വഴിയായിരുന്നു. എന്നാൽ, കിഫ്ബി വഴിയുള്ള കടമെടുപ്പും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇനിയുള്ള ദേശീയപാത പദ്ധതികൾക്കു വായ്പയെടുത്താൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുള്ളിൽ നിൽക്കില്ലെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണു സംസ്ഥാനം പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ദേശീയപാത നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടിയും മണ്ണ്, കല്ല് എന്നിവയുടെ റോയൽറ്റിയും ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ മണ്ണും കല്ലും ഖനനം നടത്താൻ മുൻഗണനാടിസ്ഥാനത്തിൽ പരിഗണന നൽകണമെന്നുമുള്ള അവകാശവാദങ്ങളും കേന്ദ്രം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇവയൊക്കെ സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും.

Related posts

കൊലയാളി വിനോദിന്റെ ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി 7ാം നാൾ; വേദന താങ്ങാനാവാതെ അമ്മ

Aswathi Kottiyoor

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

Aswathi Kottiyoor

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox