24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • റേഷനരിയിൽ മായമെന്ന് പരക്കേ ആക്ഷേപം എന്നാൽ മായമല്ല സമ്പുഷ്‌ടീകരിച്ച അരിയെന്ന് താലൂക്ക് സപ്പ്ളൈ ഓഫീസർ
Uncategorized

റേഷനരിയിൽ മായമെന്ന് പരക്കേ ആക്ഷേപം എന്നാൽ മായമല്ല സമ്പുഷ്‌ടീകരിച്ച അരിയെന്ന് താലൂക്ക് സപ്പ്ളൈ ഓഫീസർ

ഇരിട്ടി: ഇപ്പോൾ റേഷൻ കടവഴി ലഭിക്കുന്ന പുഴുക്കൽ, പച്ചരികളിൽ വലിയ മായം കലർന്നിട്ടുണ്ടെന്ന് പരക്കേ ആക്ഷേപം. വിവിധ മേഖലകളിൽനിന്നും വീട്ടമ്മമാരാണ് ഇത്തരമൊരു പരാതിയുമായി മുന്നോട്ടു വരുന്നത്. എന്നാൽ ഇത് മായമോ മാലിന്യമോ അല്ലെന്നും കേന്ദ്രസർക്കാർ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി രാജ്യത്തെല്ലായിടത്തും പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് (സമ്പുഷ്‌ടീകരിച്ച ) അരിയാണ് ഇതെന്നും ഇരിട്ടി താലൂക്ക് സപ്പ്ളൈ ഓഫീസർ എം.കെ. റജീന പറഞ്ഞു.
അടുത്ത ദിവസങ്ങളിലാണ് നിരവധി പേർ റേഷൻ കടവഴി വിതരണം ചെയ്യുന്ന അരിയിൽ മായം കലർന്നിട്ടുണ്ടെന്ന സംശയങ്ങളും ആരോപണങ്ങളുമായി മുന്നോട്ടു വന്നത്. കണ്ടാൽ അരിയെന്ന് സംശയം ജനപ്പിക്കുന്ന രീതിയിൽ എന്തോ കലർത്തിയതായാണ് ഇവർ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്. അരി കഴുകാനായി വെള്ളത്തിലിടുമ്പോൾ ഇവ പൊങ്ങിക്കിടക്കുന്നതായും ഇത് അൽപ്പനേരം വെള്ളത്തിലിട്ടാൽ വെന്ത ചോറുപോലെ പൊങ്ങി വരുന്നതായും ഇവർ പറയുന്നു. സാധാരണ അരി കടിച്ചാൽ അത് പൊടിഞ്ഞുപോകുമെങ്കിലും അരിയിൽ കലർന്നിരിക്കുന്ന ഈ വസ്തു കടിച്ചാൽ പൊടിയാതെ ച്യുയിങ് ഗെയിം പോലെ ഇരിക്കുന്നതായും ഇവർ പറയുന്നു.
പലകോണിൽ നിന്നും ഇത്തരം സംശയങ്ങൾ ഉയർന്നതോടെ താലൂക്ക് സപ്ലൈ ഓഫീസറെ സമീപിച്ചപ്പോഴാണ് ഇത് മായമല്ലെന്നും സമ്പുഷ്‌ടീകരിച്ച അരിയാണെന്നും ഇവർ അറിയിച്ചത്. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നത് ഫോര്‍ട്ടിഫൈഡ് അരിയാണ്. ഫോര്‍ട്ടിഫിക്കേഷനു വേണ്ടി അരിയില്‍ ചേര്‍ക്കുന്ന അരിയുടെ അതേ ആകൃതിയിലുള്ള ഫോര്‍ട്ടിഫിക്കേഷന്‍ കെര്‍ണലുകളാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്നത് എന്ന് സപ്ലെ ഓഫീസർ പറഞ്ഞു.
ഫോര്‍ട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂര്‍ണമായും സുരക്ഷിതവുമാണ്.
അരിപ്പൊടി, പ്രിമിക്സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോര്‍ട്ടിഫൈഡ് റൈസ് കെര്‍ണല്‍, 100.1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്. ഇതില്‍ അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയണ്‍ വിളര്‍ച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപീകരണത്തിനും, വിറ്റാമിന്‍ ബി 12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാന്‍ ഇതിലൂടെ കഴിയും.
ഫുഡ് ആന്‍ഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് ധാന്യങ്ങള്‍ സമ്പുഷ്ടീകരിച്ചിരിക്കുന്നത്. അതിനാല്‍ ഫോര്‍ട്ടിഫൈഡ് അരി മായമല്ലെന്നും ഭക്ഷ്യവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്. ഇതിൻറെ ഭാഗമായി ബോധവൽക്കരണങ്ങൾ നടന്നു വരികയാണെന്നും ഇവർ പറഞ്ഞു.

Related posts

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ 7 മണി മുതൽ

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പൽ ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

Aswathi Kottiyoor

ഞാനും സഹോദരനും 325 കിലോ സ്വർണം കടത്തി’:തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ വിഡിയോ പുറത്ത്.

Aswathi Kottiyoor
WordPress Image Lightbox