21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത്‌ കേരളമടക്കം ഏഴ്‌ സംസ്ഥാനം
Uncategorized

കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത്‌ കേരളമടക്കം ഏഴ്‌ സംസ്ഥാനം

കേരളമടക്കം ഏഴുസംസ്ഥാനങ്ങളുടെ കേന്ദ്ര നികുതി വഹിതം വൻ തോതിൽ വെട്ടിക്കുറച്ചുവെന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ധനമന്ത്രാലയം. 2018––19ൽ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നെങ്കിൽ 2022-23 ആയപ്പോഴേക്കും അത് 1.93 ശതമാനമായി കൂപ്പുകുത്തിയെന്ന്‌ ജോൺ ബ്രിട്ടാസിന്‌ രാജ്യസഭയിൽ നൽകിയ മറുപടി വ്യക്തമാക്കുന്നു. കേന്ദ്ര നികുതി വഹിതത്തിൽ ഏറ്റവും അധികം നഷ്‌ടം നേരിടുന്ന രണ്ടുസംസ്ഥാനങ്ങളിൽ ഒരെണ്ണവും കേരളമാണ്‌.

2016-17ൽ സംസ്ഥാനത്തിന്റെ തനത് വരുമാനം 51,876.36 കോടി രൂപയായിരുന്നത് 2022-–-23 ആയപ്പോഴേക്കും 85,867.35 കോടി ഉയർന്നുവെന്ന്‌ മന്ത്രാലയത്തിന്റെ രേഖയിൽ പറയുമ്പോഴാണിത്‌. ഫലത്തിൽ കേന്ദ്ര നികുതി വിഹിത നിരക്കിൽ വന്ന കുറവാണ് കേരളത്തെ പ്രതികൂലമായി ബാധിക്കുന്നത്‌. പത്താം ധനകമീഷന്റെ കാലയളവിൽ കേരളത്തിന് ലഭിച്ച കേന്ദ്ര നികുതി വിഹിതം 3.87 ശതമായിരുന്നിടത്തു നിന്നാണ്‌ കുത്തനെ വെട്ടിക്കുറച്ചെത്‌.

അതേസമയം ജിഎസ്ടി വിഹിതം കൂട്ടുവാനോ, നഷ്‌ടപരിഹാരം തുടർന്ന്‌ നൽകുവാനോ സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന സെസ്സും സർചാർജ്ജും സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കാനോ കേന്ദ്രം തയ്യാറാവാത്തത് പ്രശ്നം സങ്കീർണമാക്കുന്നുവെന്ന്‌ ജോൺ ബ്രിട്ടാസ്‌ പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. ഏകപക്ഷീയമായി കേരളത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതും പ്രതികൂലമായി ബാധിക്കുകയാണ്‌. കേന്ദ്രസർക്കാർ നിലപാട്‌ പുനഃപരിശോധിക്കണമെന്നും ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.

Related posts

മനാഫിന് ആശ്വാസം; കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്

Aswathi Kottiyoor

ഹെലികോപ്റ്റർ കാണാൻ പാലത്തിൽ കയറി, പൊലിഞ്ഞത് 14 കുരുന്ന് ജീവനുകൾ; വളകളും പൊട്ടുകളുമായി നാളെ കൂട്ടുകാരെത്തും…

Aswathi Kottiyoor

ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ; ചരിത്രമെഴുതി അഭിലാഷ് ടോമി. ലെ സാബ്‍ലെ ദെലോൻ (ഫ്രാൻസ്)∙ ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മ

Aswathi Kottiyoor
WordPress Image Lightbox