24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഹജ്ജ്‌ ; 10,279 പേർ തിരിച്ചെത്തി : 
മടക്കയാത്ര നാളെ അവസാനിക്കും
Uncategorized

ഹജ്ജ്‌ ; 10,279 പേർ തിരിച്ചെത്തി : 
മടക്കയാത്ര നാളെ അവസാനിക്കും

കരിപ്പൂർ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രതിരിച്ച 10,279 തീർഥാടകർ സംസ്ഥാനത്തെ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിലായി തിരിച്ചെത്തി. 3831 പുരുഷൻമാരും 6448 സ്ത്രീകളുമാണ് മടങ്ങിയെത്തിയത്. തീർഥാടകരുടെ മടക്കയാത്ര മദീനയിൽനിന്നാണ്. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക്‌ ഓരോ വിമാനവും കരിപ്പൂരിലേക്ക് രണ്ട് വിമാനങ്ങളുമാണ് ഇനി സർവീസ് നടത്തുക. ഹാജിമാരുടെ മടക്കയാത്ര വ്യാഴാഴ്‌ച അവസാനിക്കും.

നെടുമ്പാശേരിയിലേക്കുള്ള അവസാന വിമാനം ബുധൻ രാവിലെ 10നും കണ്ണൂരിലേക്കുള്ള അവസാന വിമാനം ബുധൻ രാത്രി 7.55നും എത്തും. കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള അവസാന വിമാനം വ്യാഴാഴ്‌ച പുലർച്ചെ 1.15നുമാണ് ഷെഡ്യൂൾചെയ്തത്.

ചൊവ്വാഴ്ചവരെ കരിപ്പൂരിൽ 2368 പുരുഷൻമാരും 4093 സ്ത്രീകളും ഉൾപ്പെടെ 6461 പേർ തിരിച്ചെത്തി. കണ്ണൂരിൽ 646 പുരുഷൻമാരും 1080 സ്ത്രീകളുമുൾപ്പെടെ 1726 പേരും നെടുമ്പാശേരിയിൽ 609 പുരുഷൻമാരും 1275 സ്ത്രീകളുമുൾപ്പെടെ 2092 പേരും മടങ്ങിയെത്തി.

Related posts

ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്

Aswathi Kottiyoor

എയര്‍ഫോഴ്സ് വിം​ഗ് കമാൻഡർക്കെതിരെ ബലാത്സംഗ പരാതിയുമായി വനിതാ ഫ്ലൈയിങ് ഓഫിസര്‍

Aswathi Kottiyoor

‘സിനിമയിൽ പവർ​ഗ്രൂപ്പുണ്ടാകാം, അതിൽ സ്ത്രീകളുമുണ്ടാകാം, കോൺക്ലേവ് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല’

Aswathi Kottiyoor
WordPress Image Lightbox