24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിറ്റുവരവ്‌ 5 കോടിക്ക് മുകളിലായാൽ ഇന്നുമുതൽ ഇ– ഇൻവോയ്‌സിങ്
Kerala

വിറ്റുവരവ്‌ 5 കോടിക്ക് മുകളിലായാൽ ഇന്നുമുതൽ ഇ– ഇൻവോയ്‌സിങ്

ചരക്കുസേവന നികുതിയിൽ അഞ്ചുകോടി രൂപയ്‌ക്കുമുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ചൊവ്വാഴ്‌ചമുതൽ ഇ–- ഇൻവോയ്‌സിങ് നിർബന്ധമാക്കി. 2017–- 2018 സാമ്പത്തിക വർഷംമുതൽ, ഏതെങ്കിലും വർഷത്തിൽ അഞ്ചുകോടിയോ അതിലധികമോ വാർഷിക വിറ്റുവരവുള്ള വ്യാപാരികളെല്ലാം ഇ– -ഇൻവോയ്‌സ് തയ്യാറാക്കണം. ഇത്തരം വ്യാപാരികൾ നികുതിബാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും പുറമെ ക്രെഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ–- ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരങ്ങൾക്കാണ്‌ ഇ–- ഇൻവോയ്‌സിങ് നിർബന്ധമാക്കിയിരുന്നത്‌. ഇതാണ് ആഗസ്‌ത്‌ ഒന്നുമുതൽ അഞ്ചുകോടി രൂപയായി കുറച്ചത്.

ചരക്കുനീക്കം നടത്തുന്നതിനുമുമ്പുതന്നെ ഇ-–-ഇൻവോയ്‌സിങ് നടത്താൻ വ്യാപാരികൾ ബാധ്യസ്ഥരാണ്‌. https://einvoice1.gst.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ്’ ഉറപ്പാക്കണം. തുടർന്ന്‌ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ–- ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം. ബാധ്യതയുള്ള വ്യാപാരി ഇ–– ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാകില്ല. സെസ്‌ യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കം ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട്ട്‌ സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ എന്നീ മേഖലകളെയും ഇ–-ഇൻവോയ്‌സിങ്ങിൽനിന്ന്‌ ഒഴിവാക്കി.

Related posts

ജാപ്പനീസ് ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണം: സ്റ്റാലിന്‍

Aswathi Kottiyoor

നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

Aswathi Kottiyoor

കു​ട്ടി​ക​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ

Aswathi Kottiyoor
WordPress Image Lightbox