24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വില നിയന്ത്രണം, നെല്ലു സംഭരണം: സപ്ലൈകോയ്ക്ക്‌ നൽകിയത്‌ 7743 കോടി
Kerala

വില നിയന്ത്രണം, നെല്ലു സംഭരണം: സപ്ലൈകോയ്ക്ക്‌ നൽകിയത്‌ 7743 കോടി

വില നിയന്ത്രണത്തിനും വിപണി ഇടപെടലിനും നെല്ല്‌ സംഭരണത്തിനുമായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 28 മാസത്തിൽ സർക്കാർ നൽകിയത്‌ 7743.26 കോടി രൂപ. വിപണി ഇടപെടലിന്‌ 3058.9 കോടിയും കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരണത്തിന്‌ 1094.36 കോടിയും ട്രഷറിയിൽനിന്ന്‌ നൽകി. ബാങ്കു വായ്‌പയായി 3600 കോടി രൂപയും ലഭ്യമാക്കി.

സപ്ലൈകോ വിപണി ഇടപെടലിന്‌ ഈവർഷം നാലുമാസത്തിനുള്ളിൽ 190.9 കോടി രൂപ അനുവദിച്ചു. ബജറ്റിൽ വാർഷിക വകയിരുത്തൽ 190 കോടിയാണ്‌. കഴിഞ്ഞവർഷം 440 കോടിയും 2021–-22ൽ 1428 കോടിയും നൽകി. നെല്ല്‌ സംഭരണത്തിന്‌ ഈവർഷം 60 കോടിയും കഴിഞ്ഞവർഷം 274.36 കോടിയും 2021–-22ൽ 760 കോടിയും നൽകി. ബാങ്കുകൾവഴി കഴിഞ്ഞവർഷം 2500 കോടിയും ഈവർഷം 1100 കോടിയും ലഭ്യമാക്കി. വിപണി ഇടപെടലിന്‌ 190 കോടിയും നെല്ല്‌ സംഭരണത്തിന്‌ 60 കോടിയും കഴിഞ്ഞദിവസമാണ്‌ അനുവദിച്ചത്‌. പ്രളയകാലത്ത്‌ നശിച്ച നെല്ലിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ വിതരണം ചെയ്യാൻ 10 കോടി രൂപയും നൽകി.

Related posts

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഇ​ന്ന് 95 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

ഹ​രി​ത സ​മൃ​ദ്ധി​യും ശു​ചി​ത്വ​വും ല​ക്ഷ്യ​മി​ട്ട് ഹ​രി​ത പാ​ഠ​ശാ​ല​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox