33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഓഗസ്റ്റ് 2, 3 തീയതികളിൽ
Uncategorized

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഓഗസ്റ്റ് 2, 3 തീയതികളിൽ

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം മാനേജ്‌മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിൽ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി ലഭിച്ച 50,464 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 49,800 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് ഓഗസ്റ്റ് രണ്ടിനു രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്തു ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകണം. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റികൊടുക്കണം. യോഗ്യതാസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവസർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്‌സിൽ പ്രവേശനം നേടണം.

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും വിശദ നിർദേശങ്ങളും ഓഗസ്റ്റ് മൂന്നിന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.

Related posts

നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് തട്ടിപ്പ്: സ്ഥാപന ഉടമയും കുടുംബവും അറസ്റ്റിൽ

സാമൂഹ്യവിരുദ്ധരെക്കൊണ്ട് ജീവിക്കാന്‍ വയ്യ; സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപ്പൂജ്യം-

Aswathi Kottiyoor

നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ഇന്ന് മകളെ കാണും

Aswathi Kottiyoor
WordPress Image Lightbox