പേരാവൂർ: കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.തലക്ക് പരിക്കേറ്റ കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷിനെ(40)പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക് ബൈക്കിൽ പോകവെ തലക്കാണിയിൽ വെച്ച് കോൺഗ്രസ് പ്രാദേശിക നേതാവും സംഘവും തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് റെജീഷ് പറഞ്ഞു.വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകനായിരുന്ന റെജീഷ് ഒന്നര മാസം മുൻപാണ് സി.പി.എമ്മിൽ ചേർന്നത്.രാഷ്ട്രീയ വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്ന് റെജീഷ് പറയുന്നു.കേളകത്തെ ബൂൺ ടീസ്റ്റാൾ ഉടമയായ റെജീഷ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റാണ്.