22 C
Iritty, IN
November 4, 2024
  • Home
  • Uncategorized
  • ചന്ദ്രയാൻ 3നു പിന്നാലെ ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു
Uncategorized

ചന്ദ്രയാൻ 3നു പിന്നാലെ ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

ചെന്നൈ ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഇസ്റോ) വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്നു രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇസ്‌റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണു വിക്ഷേപിച്ചത്.

360 കിലോഗ്രാം ഭാരമുള്ള ഡിഎസ്–എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സിംഗപ്പൂർ സർക്കാരിന്റെ വിവിധ ഏജൻസികൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കുൾപ്പെടെ ഉപയോഗപ്പെടുത്തും.

23 കിലോഗ്രാം ഭാരമുള്ള ടെക്‌നോളജി ഡമോൺസ്‌ട്രേഷൻ മൈക്രോസാറ്റ‌‌‌ലൈറ്റായ വെലോക്സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്‌മോസ്ഫറിക് കപ്ലിങ് ആൻഡ് ഡൈനാമിക്‌സ് എക്‌സ്‌പ്ലോറർ (ആർക്കേഡ്), സ്കൂബ് 2, ന്യൂലിയോൺ, ഗലാസിയ 2, ഓർബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എൽവിയിൽ വിക്ഷേപിച്ചു. ഏപ്രിൽ 19ന് പിഎസ്എൽവിയിൽ സിംഗപ്പൂരിന്റെ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നീ 2 ഉപഗ്രഹങ്ങൾ ഇസ്റോ വിക്ഷേപിച്ചിരുന്നു.

Related posts

മരണക്കിണറിലെ സൈക്കിൾ അഭ്യാസി കാർണിവൽ ഷെഡിൽ മരിച്ച നിലയിൽ

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് നഷ്‌ടമായത് 68 ലക്ഷം യാത്രക്കാരെ ; എംവിഡി റിപ്പോര്‍ട്ട് പുറത്ത്

Aswathi Kottiyoor

വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox