24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌പിരിറ്റ്‌ ഉൽപ്പാദന തീരുമാനം ; വരുന്നത് വൻ നിക്ഷേപം , 50,000 മുതൽ ഒരു ലക്ഷം പേർക്കുവരെ തൊഴിൽ
Kerala

സ്‌പിരിറ്റ്‌ ഉൽപ്പാദന തീരുമാനം ; വരുന്നത് വൻ നിക്ഷേപം , 50,000 മുതൽ ഒരു ലക്ഷം പേർക്കുവരെ തൊഴിൽ

സംസ്ഥാനത്ത്‌ സ്‌പിരിറ്റ്‌ ഉൽപ്പാദിപ്പിക്കാനുള്ള പുതിയ മദ്യനയത്തിലെ തീരുമാനം കാർഷിക, ആരോഗ്യ, വ്യവസായ മേഖലയിൽ വൻ നിക്ഷേപത്തിനും കുതിപ്പിനും അവസരം ഒരുക്കും. ഇതോടെ മദ്യം നിർമിക്കാനുള്ള സ്‌പിരിറ്റിന്‌ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി അവസാനിക്കും. കൃഷി, ഫാർമസ്യൂട്ടിക്കൽ, വ്യവസായ മേഖലകളിലും പുതിയ സാധ്യത തുറക്കും. സ്‌പിരിറ്റിലെ (എഥനോൾ) ഏറ്റവും ശുദ്ധമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) ആണ്‌ കേരളത്തിൽ ഇറക്കുമതി ചെയ്യുന്നത്‌.

പഞ്ചാബ്‌, ആന്ധ്ര, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നാണ്‌ ഇതെത്തുന്നത്. മുമ്പ്‌ ലിറ്ററിന്‌ നാമമാത്രമായ തുകയായിരുന്നുവെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളിൽവരെ ഇഎൻഎ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ വില കുതിച്ചു. നിലവിൽ ലിറ്ററിന്‌ 72 രൂപവരെയുണ്ട്. ഇത് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നതോടെ കരിമ്പ്‌, നെൽ കർഷകർക്ക്‌ ഗുണംചെയ്യും. മരുന്ന്‌ ഉൽപ്പാദനത്തിനും ഇഎൻഎ ആവശ്യമാണ്‌. ഇതിന്‌ കയറ്റുമതി സാധ്യതകളുമുണ്ട്‌. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിൽ അഞ്ചു ശതമാനം ഇഎൻഎ ഉപയോഗിക്കാമെന്നതാണ്‌ നിലവിലെ കേന്ദ്ര നിയമം. ഇത്‌ 10 ശതമാനമായി വർധിപ്പിക്കുമെന്ന്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്‌. അത് വ്യവസായ നിക്ഷേപത്തിന്‌ സാധ്യതയാകും. പ്രതിദിനം ലക്ഷം ലിറ്റർ ഇഎൻഎ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിക്ക്‌ 250 കോടി രൂപയാണ്‌ മുതൽമുടക്ക്‌. ഉൽപ്പാദിപ്പിക്കുന്ന ഇഎൻഎയിൽ പകുതി പെട്രോളിയം കമ്പനികൾക്ക്‌ കൈമാറേണ്ടിവരും. ഇഎൻഎ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നതോടെ ഗുണനിലവാരം ഉറപ്പാക്കിയുള്ള മദ്യകയറ്റുമതിയും സാധ്യമാകും. 50,000 മുതൽ ഒരു ലക്ഷം പേർക്കുവരെ നേരിട്ടും പരോക്ഷമായും തൊഴിലും ലഭിക്കും.

മദ്യനയം വൈകിയത്‌ സമ്മർദംകൊണ്ടല്ല
മദ്യനയം വൈകിയത് ബാറുടമകളുടെ സമ്മർദംമൂലമാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന്‌ അധികൃതർ. പുതിയ നയത്തിലൂടെ ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥ തലത്തിലെ ആലോചനകൾക്കും നടപടികൾക്കും പുതിയ സാധ്യതകൾ തേടാനുമുള്ള സ്വാഭാവിക കാലതാമസമാണുണ്ടായത്‌. 2011-–-12ലെ മദ്യനയം 2011 ആഗസ്‌ത്‌ 17നും 2012––13ലേത്‌ 2012 ജൂലൈ 19നുമാണ് പുറത്തുവന്നത്. 2014-–1-5ൽ ഫെബ്രുവരി 12 മുതൽ ഡിസംബർ 20വരെ മൂന്നു ഘട്ടമായാണ് പുറത്തിറക്കിയത്.

Related posts

ക​ന​ത്ത മ​ഴ​യി​ൽ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഇ​ടു​ക്കി 47 ശ​ത​മാ​നം നി​റ​ഞ്ഞു

Aswathi Kottiyoor

സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ.

Aswathi Kottiyoor

മാര്‍ച്ച് 26ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

Aswathi Kottiyoor
WordPress Image Lightbox