24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 12 സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പണമില്ല; കാരുണ്യം അകലെ
Uncategorized

12 സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പണമില്ല; കാരുണ്യം അകലെ

തിരുവനന്തപുരം ∙ സർക്കാരിന്റെ കാരുണ്യപൂർവമുള്ള അടിയന്തര ഇടപെടൽ വേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികൾ പണം കിട്ടാത്തതു കാരണം ഫ്രീസറിൽ. 19 പദ്ധതികളിൽ പന്ത്രണ്ടെണ്ണത്തിലെയും ഗുണഭോക്താക്കൾക്കു നയാപൈസ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ട് ലഭിക്കാത്തതാണു പ്രശ്നമെന്ന് ഇൗ പദ്ധതികൾ കൈകാര്യം ചെയ്യുന്നവർ പറയുമ്പോൾ, പദ്ധതി നടപ്പാക്കുന്നതിൽ വകുപ്പുകളാണു വീഴ്ച വരുത്തുന്നതെന്നു ധനവകുപ്പു കുറ്റപ്പെടുത്തുന്നു.

ഈ തർക്കത്തിനിടെ പതിനായിരക്കണക്കിനു ഗുണഭോക്താക്കളാണ് യാതനയിൽ തുടരുന്നത്. ദുരിതം അനുഭവിക്കുന്നവരെ താങ്ങിനിർത്താൻ ഏറ്റവും അനിവാര്യമെന്നു തിരിച്ചറിഞ്ഞു വിവിധ സർക്കാരുകളുടെ കാലത്തു തുടങ്ങിയ 19 പദ്ധതികളാണു സാമൂഹിക സുരക്ഷാ മിഷനു കീഴിലുള്ളത്. ഇതിൽ കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതിക്കു സർക്കാർ പണം നൽകാത്തത് വലിയ വിവാദത്തിലായിരുന്നു. ഇതെത്തുടർന്ന് 2 ദിവസം മുൻപ് കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷന് 59 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ, ബാക്കിയുള്ള പദ്ധതികൾ അവതാളത്തിലാണ്. ഗുണഭോക്താക്കൾ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ടെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഓരോ മാസവും സാമ്പത്തിക സഹായം ലഭിക്കേണ്ട ഗുരുതര രോഗം ബാധിച്ചവർ പോലും പണം കിട്ടാതെ വലയുകയാണ്. 19 പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ച 153.33 കോടി രൂപയിൽ ആകെ 5.58 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവിട്ടത്. ഇതേസമയം, സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കാൻ സാമൂഹിക സുരക്ഷാ മിഷൻ 37 ലക്ഷം രൂപ ചെലവിട്ടു.

പണം നൽകാത്ത പദ്ധതികൾ

മാനസികമായും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെ ശുശ്രൂഷിക്കുന്നതിനുള്ള ആശ്വാസ കിരണം, ഭിന്നശേഷിക്കാർക്കു സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകുന്ന സ്കീം, പ്രളയത്തിന് ഇരയായ ഭിന്നശേഷിക്കാർ‌ക്കു സാമ്പത്തിക സഹായം നൽകുന്ന സ്കീം, കുട്ടികൾക്കുള്ള കാൻസർ സുരക്ഷാ ഫണ്ട്, രോഗികൾക്ക് സഹായമെത്തിക്കുന്ന സമാശ്വാസം പദ്ധതി, ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് രോഗികൾക്കായി ഓർമ പരിശോധനാ ക്ലിനിക്, വിവാഹം കഴിക്കാത്ത അമ്മമാരെയും അവരുടെ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന പദ്ധതി, രക്തസംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്കും മറ്റുമുള്ള പദ്ധതി, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം, ഹീമോഫീലിയ ബാധിച്ച കുട്ടികൾക്കുള്ള താലോലം പദ്ധതി, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്ന സ്നേഹപൂർവം പദ്ധതി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വീ കെയർ പദ്ധതി.

പണം നൽകുന്ന പദ്ധതികൾ

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന വയോമിത്രം പദ്ധതി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പിന്തുണ നൽകുന്ന പദ്ധതി, കുട്ടികളിലെ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്ന ജില്ലാ ക്ലിനിക്കുകൾ, യൂണിവേഴ്സൽ ഹിയറിങ് സ്ക്രീനിങ് തുടങ്ങിയവ.

ഇൗയിടെ പണം നൽകിയത്

കുട്ടികൾക്ക് ശ്രവണശേഷി നൽകുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ (ഭാഗികമായി പണം നൽകി)

Related posts

മീൻമുട്ടി പാലത്തിൽ അപകടം: മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു, അമ്മ മരിച്ചു; അച്ഛനും മകനും ഗുരുതര പരിക്ക്

Aswathi Kottiyoor

നിപ: ഒമ്പതുവയസുകാരനടക്കം രണ്ടുപേർ രോഗമുക്തരായി

Aswathi Kottiyoor

‘ജനശ്രദ്ധ തിരിയ്ക്കാൻ നുണ പറയുന്നു, കള്ളം പറയുന്നത് കോൺ​ഗ്രസ്’; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

Aswathi Kottiyoor
WordPress Image Lightbox