20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഡിജിറ്റൽ സയൻസ് പാർക്ക്: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ആ​ഗസ്റ്റ് ഒന്നിന്‌ തുടക്കം
Kerala

ഡിജിറ്റൽ സയൻസ് പാർക്ക്: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ആ​ഗസ്റ്റ് ഒന്നിന്‌ തുടക്കം

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾക്ക്‌ ആഗസ്‌ത്‌ ഒന്നിന്‌ തുടക്കമാകും. ടെക്നോപാർക്ക് ഫേസ് -നാലിൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണ്‌ പാർക്ക് യാഥാർഥ്യമാകുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കബനി ബിൽഡിങ്ങിൽ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പാർക്കിനായി 13.95 ഏക്കർ സ്ഥലം ഡിജിറ്റൽ സർവകലാശാലയ്‌ക്കു കൈമാറാൻ ഭരണാനുമതി നൽകിയിരുന്നു. 1515 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി കിഫ്‌ബി വഴി 200 കോടി രൂപയുടെ ഭരണാനുമതിയും നൽകി. 1,50,000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടു കെട്ടിടങ്ങളാകും പാർക്കിൽ ആദ്യമുണ്ടാകുക. അഞ്ചു നിലകളുള്ള ലക്ഷം ചതുരശ്രയടിയിലെ ആദ്യ കെട്ടിടത്തിൽ മികവിന്റെ കേന്ദ്രങ്ങളും ഡിജിറ്റൽ ഇൻക്യുബേറ്ററുമുണ്ടാകും. മൂന്നു നിലകളിലായി 50,000 ചതുരശ്രയടിയിൽ നിർമിക്കുന്ന രണ്ടാമത്തെ കെട്ടിടത്തിൽ അഡ്‌മിനിസ്ട്രേറ്റിവ് യൂണിറ്റുകളും ഡിജിറ്റൽ എക്സ്പീരിയൻസ് സെന്ററും ഉണ്ടാകും.

ഒന്നാമത്തെ കെട്ടിടത്തിൽ പൊതുവായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും വിവിധ ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കുമായി പൊതുവായ ജോലിസ്ഥലങ്ങളും വ്യക്തിഗത വർക്ക്‌ യൂണിറ്റുകളുമുണ്ടാകും. മികവിന്റെ കേന്ദ്രങ്ങൾക്കു കീഴിലുള്ള പ്രധാന ഗവേഷണ ലാബുകളും ഇവിടെ സ്ഥാപിക്കും.

ഡിജിറ്റൽ ലോകത്തെ വളരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിക്കുന്ന പദ്ധതിയിൽ ഇൻഡസ്ട്രി 4.0 ടെക്നോളജീസ്, ഇലക്ട്രോണിക്സ് ടെക്നോളജീസ് ആൻഡ് സ്മാർട്ട് ഹാർഡ്‌വെയർ, സസ്റ്റൈനബിൾ ആൻഡ് സ്മാർട്ട് മെറ്റീരിയൽസ് എന്നീ മൂന്നു മേഖലകളിൽ വ്യവസായത്തിനും ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗകര്യമൊരുക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.

Related posts

കൊല്ലുന്ന വണ്ടികൾ തല്ലിപ്പൊളിക്കും; ആദ്യം പൊളിക്കുന്നത് മുഹമ്മദ് നിഷാമിന്റെ ഹമ്മർ.

Aswathi Kottiyoor

ദുബായിൽ ആരോഗ്യ ടൂറിസം ശക്തിപ്പെടുന്നു. 2021ൽ എത്തിയത്‌ 6,30,000 ആരോഗ്യ വിനോദസഞ്ചാരികൾ

Aswathi Kottiyoor

പഴകിയ എണ്ണ കണ്ടെത്താൻ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox