27.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക
Uncategorized

ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക

തിരുവനന്തപുരം ∙ അധ്യാപകരുടെ അഭാവം മൂലം മെഡിക്കൽ കോളജുകളിലെ ചികിത്സയും കോഴ്സുകളുടെ അംഗീകാരവും വെല്ലുവിളി നേരിടുന്നതിനിടെ, 292 അധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള ശുപാർശ ധനവകുപ്പ് വീണ്ടും നിരസിച്ചു. കടുത്ത സാമ്പത്തികപ്രതിസന്ധിയാണു കാരണം. എന്നാൽ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സംഭവമായതിനാൽ തസ്തികകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് വീണ്ടും ഫയൽ അയച്ചു. ആദ്യത്തെ കാരണം കുറിച്ചു പിന്നെയും ഫയൽ തിരിച്ചുവന്നു. മന്ത്രി വീണാ ജോർജ് നേരിട്ട് ഇടപെട്ടശേഷം ഫയലുകൾ വീണ്ടും അയച്ചെങ്കിലും അംഗീകരിക്കാൻ ധനവകുപ്പിലെ ഉദ്യോഗസ്ഥർ തയാറായില്ല. ഇത്തരത്തിൽ ആറു തവണയാണ് ആരോഗ്യ വകുപ്പിന്റെ ശുപാർശ തള്ളിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പിൽ മൂവായിരത്തോളം തസ്തിക സൃഷ്ടിക്കാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് 292 അധ്യാപക‌ തസ്തിക നിർണയിച്ചത്. സംസ്ഥാനത്തു 13 മെഡിക്കൽ കോളജുകളിലായി ഏകദേശം 2500 അധ്യാപക തസ്തികകൾ നിലവിലുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അനുമതി റദ്ദാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചെങ്കിലും ആരോഗ്യ വകുപ്പ് സമ്മർദം ചെലുത്തി പിൻവലിപ്പിക്കുകയായിരുന്നു. മറ്റു മെഡിക്കൽ കോളജുകളിലും മതിയായ അധ്യാപകരില്ല. മെഡിക്കൽ കമ്മിഷന്റെ സമിതി ഓരോ മെഡിക്കൽ കോളജിലും പരിശോധനയ്ക്ക് എത്തുമ്പോൾ മറ്റു മെഡിക്കൽ കോളജിലുള്ളവരെ ഇവിടേക്കു മാറ്റിനിയമിക്കും. ഇത്തരം സർക്കസിലൂടെയാണു 12 മെഡിക്കൽ കോളജുകളുടെയും അംഗീകാരം സംരക്ഷിച്ചു വരുന്നത്.

അടുത്ത വർഷം മുതൽ അധ്യാപകരെ മാറ്റി നിയമിച്ചു സമിതിയുടെ കണ്ണിൽ പൊടിയിടാനാവില്ല. രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ആധാർ ബന്ധിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. അതുവഴി, ഏതൊക്കെ മെഡിക്കൽ കോളജുകളിലാണ് അധ്യാപകരുടെ ക്ഷാമമെന്നു തിരിച്ചറിഞ്ഞ് കോഴ്സുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് കമ്മിഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Related posts

നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് പഠിക്കുന്നുവെന്ന് ബോചെ; നിരപരാധിയെങ്കിൽ ദയാധനം സമാഹരിക്കാൻ രംഗത്തിറങ്ങും

Aswathi Kottiyoor

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor

വെള്ളായണിക്കാരുടെ ദുരിതം തീരുന്നു; പുതിയ പാലം നിർമിക്കാൻ ടെൻഡറിന് മന്ത്രിസഭയുടെ അനുമതിയായി

Aswathi Kottiyoor
WordPress Image Lightbox