• Home
  • Kerala
  • നികത്തിയ വയലുകളുടെ വിവരം ശേഖരിക്കുന്നു… Read more at:
Kerala

നികത്തിയ വയലുകളുടെ വിവരം ശേഖരിക്കുന്നു… Read more at:

സംസ്ഥാനത്താകെ നിയമവിരുദ്ധമായി നികത്തിയ വയലുകളും തണ്ണീർത്തടങ്ങളും കണ്ടെത്താനും ഇതുവരെ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ പരിശോധിക്കാനും റവന്യു വകുപ്പ് 1666 വില്ലേജുകളിൽ നിന്നു വ്യാപക വിവരശേഖരണം ആരംഭിച്ചു. റവന്യു വകുപ്പിന്റെ പോർട്ടലിൽ ‘വയൽ’ എന്ന മൊഡ്യൂൾ തയാറാക്കി ഓൺലൈനായാണു വിവരശേഖരണം. ജില്ലകളിൽ നിന്ന് ഒക്ടോബർ 10നു മുൻപ് വിവരശേഖരണം പൂർത്തിയാക്കുകയാണു ലക്ഷ്യം. 
അനധികൃതമായി നെൽവയലോ തണ്ണീർത്തടമോ നികത്തിയാൽ 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 13–ാം വകുപ്പ് പ്രകാരം കലക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചു സ്റ്റോപ് മെമ്മോ നൽകും. ഇതു വരെ ഇങ്ങനെ നൽകിയ നൂറുകണക്കിന് ഉത്തരവുകൾ ആദ്യഘട്ടത്തിൽ ‘വയൽ’ മൊഡ്യൂളിൽ രേഖപ്പെടുത്തും. സ്റ്റോപ്പ് മെമ്മോ നൽകിയ വയലുകൾ പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്തം ഭൂവുടമകൾക്കാണ്. അവർ വീഴ്ച വരുത്തിയാൽ റവന്യു വകുപ്പാണു നടപടിയെടുക്കുക. ചെലവ് റവന്യു റിക്കവറി മാർഗങ്ങളിലൂടെ ഉടമയിൽ നിന്ന് പിന്നീട് ഈടാക്കും. വകുപ്പിന് ഫണ്ടില്ലാത്തതിനാൽ ഇതു നടക്കാറില്ല
അതു പരിഹരിക്കാൻ, ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണ് ക്വാറികൾ ഉൾപ്പെടെ യോജ്യമായ സ്ഥലങ്ങളിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് കൃഷി ആവശ്യത്തിനും മറ്റും നൽകി പണം കണ്ടെത്തുകയാണു ലക്ഷ്യം. 

Related posts

വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor

ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ ക​മ്പ​നി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് നേ​ട്ടം: സിഒഒ

Aswathi Kottiyoor
WordPress Image Lightbox