24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ
Kerala

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

ആരോപണങ്ങളും ആശങ്കകളും ഇനിയില്ല. എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക്‌ അരികിൽതന്നെ ഉപരിപഠനം സാധ്യമാക്കി സർക്കാർ മലപ്പുറം ജില്ലയിൽ കൂടുതൽ സീറ്റ്‌ ഒരുക്കുന്നു. 53 താൽകാലിക ബാച്ചുകളാണ്‌ ജില്ലയിൽ അനുവദിച്ചത്‌. സംസ്ഥാനത്തുതന്നെ കൂടുതൽ ബാച്ചുകൾ അനുവദിച്ചതും മലപ്പുറത്താണ്‌. ആകെ അനുവദിച്ച 97 ൽ 53ഉം മലപ്പുറത്തിനാണ്.

ജില്ലയിലെ വിവിധ താലൂക്കുകളിലായി 27 സർക്കാർ സ്‌കൂളുകളിലും 26 എയ്‌ഡഡ്‌ (മൈനോരിറ്റി/ജനറൽ) സ്‌കൂളിലുമായി 53 ബാച്ചുകളാണ്‌ അനുവദിച്ചത്‌. സയൻസ്‌– 4, കൊമേഴ്‌സ്‌– 17, ഹ്യുമാനിറ്റീസ്‌– 32 എന്നിങ്ങനെയാണ്‌ അനുവദിച്ച കോഴ്‌സുകളുടെ കണക്ക്‌.

ആദ്യം 14 ബാച്ചുകൾ

ഈ വർഷം ആദ്യം തന്നെ വിവിധ ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ മലപ്പുത്തേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതിൽ 12 സയൻസ് ബാച്ചുകളും 2 ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടും. ഈ അധ്യയന വർഷം ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക്‌ നൽകിയ 30 ശതമാനവും എയ്‌ഡഡ്‌ മേഖലയിലെ 20 ശതമാനവും മാർജിനൽ സീറ്റ്‌ വർധനവിനും പുറമെയാണ്‌ 14 അധിക ബാച്ചുകൾ കൂടി അനുവദിച്ചത്‌. 2021ൽ 13 ബാച്ചുകളാണ്‌ അനുവദിച്ചത്‌. സയൻസ്‌- നാല്, ഹ്യുമാനിറ്റീസ്‌- ഒമ്പത്.

Related posts

സെൻട്രൽ ജയിലിലെ കഞ്ചാവ് കടത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക

Aswathi Kottiyoor

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ ആരോഗ്യ സര്‍വേ നടത്തും; വിദഗ്ധ ചികിത്സ ഉറപ്പാക്കും

Aswathi Kottiyoor

അഗ്‌നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ

WordPress Image Lightbox