27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും
Uncategorized

മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

മണിപ്പൂര്‍ വിഷയത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ദമാകും. മണിപ്പൂര്‍ കലാപത്തില്‍ അടിയന്തര ചര്‍ച്ച നടത്തുക , പ്രധാമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തുക എന്നീ ആവശ്യങ്ങളില്‍ പ്രതിപക്ഷ മുന്നണി ഉറച്ചു നില്‍ക്കുകയാണ്. അതെ സമയം കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് നീക്കം.നോട്ടിസില്‍ 50 എംപിമാര്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.. എന്നാല്‍ മമത ബാനര്‍ജിയുമായി സംസാരിച്ചശേഷം തീരുമാനമെന്ന് തൃണമൂല്‍ എംപിമാര്‍ അറിയിചച്ചിട്ടുണ്ട്. ടിഎംസി സന്നദ്ധമായാല്‍ ഇന്ന് തന്നെ നോട്ടിസ് നല്‍കും. രാജ്യസഭായില്‍ നിന്നും ആം ആദ്മി എംപി സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരവും തുടരൂകയാണ്.

Related posts

ശമ്പളം മുടങ്ങില്ല, ഒന്നാം തീയതി തന്നെ നൽകും; ധനമന്ത്രി

Aswathi Kottiyoor

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, രാജ്യത്ത് ഏറ്റവുമധികം കേസ് കേരളത്തിൽ

Aswathi Kottiyoor

എച്ച് ടെസ്റ്റില്‍ പരാജയപ്പെട്ട് എംവിഡി ഇന്‍സ്‌പെക്ടറുടെ മകള്‍; മുട്ടത്തറയില്‍ പ്രതിഷേധം, നാടകീയ രംഗം

Aswathi Kottiyoor
WordPress Image Lightbox