25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ബ്രിട്ടനിൽ മലയാളി വിദ്യാർഥികളോട് വിവേചനം ; ഇടപെട്ട്‌ എസ്‌എഫ്‌ഐ
Kerala

ബ്രിട്ടനിൽ മലയാളി വിദ്യാർഥികളോട് വിവേചനം ; ഇടപെട്ട്‌ എസ്‌എഫ്‌ഐ

ബ്രിട്ടനിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ മലയാളി വിദ്യാർഥികളെ കൂട്ടത്തോടെ പരാജയപ്പെടുത്തി അധ്യാപകന്റെ വിവേചനം. വിദ്യാർഥികൾക്ക്‌ പിന്തുണയുമായി എസ്‌എഫ്‌ഐ യുകെ മുന്നോട്ടുവന്നതോടെ വീണ്ടും പരീക്ഷ നടത്താൻ തയ്യാറായി സർവകലാശാല അധികൃതർ. സർവകലാശാലയിൽ എംഎസ്‌സി അക്കൗണ്ടിങ്‌ ആൻഡ്‌ ഫിനാൻസ്‌ സ്റ്റഡീസ്‌ വിദ്യാർഥികളാണ്‌ ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽനിന്ന്‌ വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്‌.

ടാക്സേഷൻ ആൻഡ്‌ ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ മലയാളി വിദ്യാർഥികളെമാത്രം പരാജയപ്പെടുത്തുമെന്ന്‌ ആദ്യ ക്ലാസിൽത്തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികൾ പറഞ്ഞു. ഫലം വന്നപ്പോൾ 70 മലയാളി വിദ്യാർഥികളെ പരാജയപ്പെടുത്തി. പഠനം പൂർത്തിയാക്കാൻ നിൽക്കാതെ മറ്റ്‌ ജോലികൾ നോക്കുന്നതോ വിവാഹം ചെയ്യുന്നതോ ആകും നല്ലതെന്നുപോലും അധ്യാപകൻ പറഞ്ഞതായി വിദ്യാർഥിനികൾ പറഞ്ഞു. പ്രശ്നം വിസയെപ്പോലും ബാധിക്കുമെന്നായപ്പോഴാണ്‌ ഒരുസംഘം വിദ്യാർഥികൾ ബ്രിട്ടനിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ ബന്ധപ്പെട്ടത്‌.

“”സർവകലാശാലയ്ക്ക്‌ പരാതി നൽകാൻ എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ പ്രേരിപ്പിച്ചത്‌. പ്രശ്‌നം എങ്ങനെ അഭിസംബോധന ചെയ്യണമെന്നത്‌ എനിക്കറിയില്ലായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ പിന്തുണയും ഉപദേശവും നൽകിയത്‌’’ വിദ്യാർഥിനിയായ അനാമിക പറഞ്ഞു. സർവകലാശാലയിൽനിന്ന്‌ പുറത്താക്കപ്പെടുമെന്ന ഭയംമൂലം 14പേർ മാത്രമാണ്‌ പരാതി നൽകാൻ തയ്യാറായത്‌. തുടർന്ന്‌ വിദ്യാർഥികളും എസ്‌എഫ്‌ഐ പ്രതിനിധികളും ഡീനുമായി ചർച്ച നടത്തി. ഒക്‌ടോബറിൽ പ്രത്യേക ഓൺലൈൻ പരീക്ഷ നടത്താമെന്ന്‌ ഉറപ്പ് ലഭിച്ചു. ഇതോടെ വിദ്യാർഥികൾക്ക്‌ വിസാ കാലാവധി നീട്ടേണ്ട സാഹചര്യം ഒഴിവായി.

എസ്‌എഫ്‌ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, യൂണിറ്റ്‌ കമ്മിറ്റി അംഗങ്ങളായ വിശാൽ ഉദയകുമാർ, ജിഷ്‌ണു, സബ്‌കമ്മിറ്റി അംഗം സിദ്ദു, ആംഗ്ലിയ റസ്കിൻ സർവകലാശാല വിദ്യാർഥി യൂണിയൻ വൈസ്‌ പ്രസിഡന്റും എസ്‌എഫ്‌ഐ യുകെ പ്രതിനിധിയുമായ നിധിൻ എന്നിവരാണ്‌ വിദ്യാർഥികൾക്കൊപ്പംനിന്ന്‌ പ്രശ്നം പരിഹരിച്ചത്‌.

Related posts

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി നമ്പർ വൺ; ഇ – ഹെൽത്ത് കേരളാ പെർഫോമൻസ് റിപ്പോർട്ട്‌.

Aswathi Kottiyoor

*5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം*

Aswathi Kottiyoor

*പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox