24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *യമുനയിലെ ജല നിരപ്പ് അപകടരേഖയ്ക്കു മുകളിൽ; വീണ്ടും പ്രളയഭീതിയിൽ ഉത്തരേന്ത്യ*_
Uncategorized

*യമുനയിലെ ജല നിരപ്പ് അപകടരേഖയ്ക്കു മുകളിൽ; വീണ്ടും പ്രളയഭീതിയിൽ ഉത്തരേന്ത്യ*_

ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ വീണ്ടും പ്രളയഭീതി. യമുനയിലെ ജലനിരപ്പ് അപകട രേഖയായ 205.33 കടന്ന് 206.44 ആയി. പഴയ യമുന പാലം അടച്ചു. ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഹിമാചൽപ്രദേശിൽ ഇന്നലെയുണ്ടായ മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചു.
കനത്ത മഴയെത്തുടർന്ന് ഹരിയാനയിലെ തടയണ തുറന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. തീരപ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ 27000 പേരെ മാറ്റിപ്പാർപ്പിച്ചു. ഡൽഹി അതിർത്തിയിൽ ഉത്തർപ്രദേശിലെ നോയിഡയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ പലഭാഗങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു. _ഹിമാചലിലും ഉത്തരാഖണ്ഡിലും 25 വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഷിംലയിൽ മിന്നൽ പ്രളയത്തിൽ മൂന്നു പേരെ കാണാതായി. നിരവധി വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി. ഇവിടെ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും തുടരുകയാണ്. ജമ്മുവിൽ മഴ കനത്തതിനാൽ അമർനാഥ് യാത്ര നിർത്തിവച്ചു.
ഗുജറാത്തിൽ സൗരാഷ്ട്ര, കച്ച് മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രാജ്‌കോട്ടിലും മറ്റ് പലയിടങ്ങളിലും പ്രളയസമാന അവസ്ഥയെ തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി. മഹാരാഷ്ട്രയിലും പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ മന്ത്രിതല അവലോകന യോഗത്തിൽ നിർദേശിച്ചു. താനെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രാത്രികാല പെട്രോളിങ് നടത്താനും നിർദേശം നൽകി

Related posts

ഭർത്താവിനും മകനുമൊപ്പം മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

Aswathi Kottiyoor

താമരശ്ശേരിയിൽ ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്

Aswathi Kottiyoor

ഭൂതകാല ഓർമപ്പെടുത്തലുമായി പൈതൃക കേന്ദ്രങ്ങൾ; ഇന്ന് ലോക പൈതൃക ദിനം

Aswathi Kottiyoor
WordPress Image Lightbox