24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബിഎസ്‌എൻഎൽ ഭൂമി വിൽപ്പനയ്‌ക്ക്‌ ; ഇ–ടെൻഡർ ക്ഷണിച്ചു , ആദ്യഘട്ടത്തിൽ 6 സംസ്ഥാനങ്ങളിൽ
Kerala

ബിഎസ്‌എൻഎൽ ഭൂമി വിൽപ്പനയ്‌ക്ക്‌ ; ഇ–ടെൻഡർ ക്ഷണിച്ചു , ആദ്യഘട്ടത്തിൽ 6 സംസ്ഥാനങ്ങളിൽ

കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി ഭൂമി വിൽക്കുന്നതിന്‌ ബിഎസ്‌എൻഎൽ ഇ –-ടെൻഡർ ക്ഷണിച്ചു. എറണാകുളത്ത്‌ ആലുവ ചൂണ്ടിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നിൽക്കുന്ന 2.22 ഏക്കറും കൊല്ലം കൊട്ടാരക്കര മൈത്രി നഗറിലെ ഒഴിഞ്ഞുകിടക്കുന്ന 88.43 സെന്റ്‌ ഭൂമിയും വിൽപ്പനയ്‌ക്കുള്ള ആദ്യപട്ടികയിലുണ്ട്‌. ആലുവയിലെ ഭൂമിക്ക് 17.81 കോടി രൂപയും കൊട്ടാരക്കരയിലെ ഭൂമിക്ക് 5.38 കോടിയുമാണ് അടിസ്ഥാന വില.

തിരുവനന്തപുരം കൈമനത്തെ ബിഎസ്എൻഎൽ റീജണൽ ടെലികോം പരിശീലനകേന്ദ്രം (ആർടിടിസി) നേരത്തെ വിൽപ്പനയ്ക്ക് നിർദേശിച്ചിരുന്നു. ഇത് കേന്ദ്രസർക്കാരിന്റെ കെെവശമുള്ള ഭൂമിയാണ്. ബിഎസ്എൻഎല്ലിനു കെെമാറാത്തതിനാലാണ് വിൽപ്പന നടക്കാതിരുന്നത്. കേരളത്തിലെ എല്ലാ സർക്കിളുകളിലും ഭൂമി വിൽപ്പന സംബന്ധിച്ച പരിശോധന നടന്നിരുന്നു. പലയിടത്തും ടവറുകളും മറ്റും നിൽക്കുന്നതിനാലാണ് വിൽപ്പനയിൽനിന്ന്‌ തൽക്കാലമെങ്കിലും ഒഴിവായത്. അടുത്തഘട്ടത്തിൽ ഇത്തരം സ്ഥലങ്ങളും പട്ടികയിൽ ഉൾപ്പെടും. കൂടുതൽ ഭൂമിയുള്ളിടങ്ങളിൽ ടവറുകളും കെട്ടിടങ്ങളും ഒഴിവാക്കി ബാക്കിയുള്ളവ വിൽക്കാനും നടപടി ആരംഭിച്ചു.

തമിഴ്‌നാട്ടിൽ നാലിടത്തും ആന്ധ്രാപ്രദേശിൽ രണ്ടിടത്തും മധ്യപ്രദേശ്‌, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഓരോയിടങ്ങളിലെയും ഭൂമി, വിൽപ്പന പട്ടികയിലുണ്ട്‌. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ ഭൂമി വിൽക്കുന്നത്–-19.62 ഏക്കർ.

പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും (മഹാന​ഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) ഭൂസ്വത്ത് വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ 2021ൽ നടപടിയാരംഭിച്ചിരുന്നു. പ്രധാനമല്ലാത്ത സ്വത്തുക്കളുടെ വിഭാഗത്തിലാണ്‌ വിൽപ്പനയ്‌ക്കുവച്ചവ ഉൾപ്പെടുത്തിയിട്ടുള്ളത്‌. കേന്ദ്രസർക്കാർ പൊതുസ്വത്ത് വിൽക്കാൻ രൂപീകരിച്ച പ്രത്യേക വകുപ്പായ ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) രണ്ടു സ്ഥാപനത്തിനും രാജ്യവ്യാപകമായി കോടികളുടെ സ്വത്തുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.

Related posts

ഒരു മാസം നീണ്ട റമസാന്‍ വ്രതത്തിനു പരിസമാപ്തി; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

Aswathi Kottiyoor

ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും

Aswathi Kottiyoor

ഇഎ​സ്എ ​പ​രാ​തി​ക​ൾ​ക്കു​ള്ള സ​മ​യം നീ​ട്ടി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

Aswathi Kottiyoor
WordPress Image Lightbox