22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സപ്ലൈകോ ഓണവിപണി ടെൻഡർ അരി മൂന്നിലൊന്നു പോലും ലഭിക്കാതെ സപ്ലൈകോ
Kerala

സപ്ലൈകോ ഓണവിപണി ടെൻഡർ അരി മൂന്നിലൊന്നു പോലും ലഭിക്കാതെ സപ്ലൈകോ

ഓണക്കാല വിപണി ലക്ഷ്യമാക്കി അരി എത്തിക്കാൻ ടെൻഡർ ക്ഷണിച്ചപ്പോൾ ആവശ്യപ്പെട്ടതിന്റെ മൂന്നിലൊന്നു പോലും ലഭിക്കാതെ സപ്ലൈകോ വെട്ടിലായി. ലഭിച്ച ക്വട്ടേഷനുകളുടെ വിലയാകട്ടെ നിലവിൽ പൊതുവിപണിയെക്കാൾ ഏറെ ഉയർന്നതും. കടഭാരത്താൽ നട്ടം തിരിയുന്ന സപ്ലൈകോയെ ഈ ടെൻഡറുകൾ ഉറപ്പിക്കുന്നതു കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ഇതേ ഉയർന്ന വില പൊതുവിപണിയിലെ അരിയിൽ പ്രതിഫലിക്കുന്ന സാഹചര്യവും ഉണ്ടാകും.

വിവിധ ജില്ലകളിലെ വിൽപന കേന്ദ്രങ്ങളിലേക്കായി ജയ, ഉണ്ട മട്ട, സുരേഖ, പച്ചരി എന്നിങ്ങനെ പ്രധാനമായും 23,510 ടൺ അരിക്കാണ് (ഏകദേശം 2351 ലോഡ്) സപ്ലൈകോ 2 ദിവസം മുൻപ് ഇ ടെൻഡർ ക്ഷണിച്ചത്. എന്നാൽ, 7332 ടൺ (733 ലോഡ്) നൽകാനുള്ള ക്വട്ടേഷനുകൾ മാത്രമാണു ലഭിച്ചത്. ഏകദേശം 16,233 ടണ്ണിന്റെ (1623 ലോഡ്) കുറവ്. 
ജയ അരിയുടെ കാര്യത്തിലാണ് വലിയ തിരിച്ചടി. 15,540 ടൺ അരി ചോദിച്ചപ്പോൾ 5000 ടണ്ണിനു പോലും ക്വട്ടേഷൻ ഇല്ല. വിലയാകട്ടെ കിലോയ്ക്ക് 41 രൂപ മുതൽ 44 രൂപ വരെയും. മട്ട ഉണ്ട അരിക്ക് 7898 ടണ്ണിന്റെ ടെൻഡർ ക്ഷണിച്ചപ്പോൾ ലഭിച്ചത് 5626 ടണ്ണിന്റെ ക്വട്ടേഷനാണ്. കിലോയ്ക്ക് 41.94 മുതൽ 55 രൂപ വരെയാണ് വില. 67 ടൺ അരി സുരേഖ അരി ചോദിച്ചപ്പോൾ കിട്ടിയത് കിലോയ്ക്ക് 45 രൂപ മുതൽ 52 രൂപ വരെ വില ആവശ്യപ്പെട്ടുള്ള 25 ടണ്ണിന്റെ ക്വട്ടേഷൻ. പച്ചരിയുടെ കാര്യമാണു തമ്മിൽ ഭേദം. 55.5 ടൺ ചോദിച്ചപ്പോൾ 55 ടൺ നൽകാമെന്നായി. കിലോയ്ക്ക് 38.50 രൂപ മുതൽ 42 രൂപ വരെയാണു വില. ബിരിയാണി അരിയുടെ കാര്യത്തിലും സ്ഥിതി ഭേദമാണ്. 266 ടൺ ചോദിച്ചപ്പോൾ 226 ടൺ നൽകാൻ ക്വട്ടേഷനുകൾ ലഭിച്ചു. കിലോയ്ക്ക് 42 രൂപ മുതൽ 57 രൂപ വരെയാണു വില.

കുടിശിക ഏറി, ക്വട്ടേഷൻ കുറഞ്ഞു

വിതരണക്കാർക്കു മുൻകാല കുടിശിക ഏറിയതോടെയാണു ക്വട്ടേഷനുകൾ കുറഞ്ഞതും വില ഉയർന്നതും. സർക്കാരിൽ നിന്നു കാര്യമായ ധനസഹായം ലഭിച്ചില്ലെങ്കിൽ സപ്ലൈകോയുടെ നിലനിൽപ് അപകടത്തിലാകുന്നതോടൊപ്പം പൊതുവിപണിയിലെ വിലയെയും ബാധിക്കും

Related posts

രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor

ന​ഷ്​ട​മാ​യ​ത് സ​ഹോ​ദ​ര​നെ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

താല്‍ക്കാലിക നിയമനം*

Aswathi Kottiyoor
WordPress Image Lightbox