24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചലച്ചിത്ര പുരസ്കാരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒഴിവാക്കിയെന്ന പരാതിയുമായി റിയ ഇഷ
Uncategorized

ചലച്ചിത്ര പുരസ്കാരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒഴിവാക്കിയെന്ന പരാതിയുമായി റിയ ഇഷ

കോഴിക്കോട്∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്കാരം അട്ടിമറിച്ചെന്ന് ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതാണ് വിവാദത്തിനു തിരികൊളുത്തിയത്. പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്കാരികമന്ത്രിക്കു പരാതി നൽകുമെന്ന് ട്രാൻസ് വിഭാഗത്തിൽനിന്നുള്ള അഭിനേതാവായ റിയ ഇഷ പറഞ്ഞു.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ട്രാ‍ൻസ് ജെൻഡർ വിഭാഗത്തിലെ മികച്ച അഭിനയത്തിനുള്ള പുരസ്കാരം അന്തരം എന്ന സിനിമയിലെ പ്രധാനകഥാപാത്രം അവതരിപ്പിച്ച എസ്.നേഘയ്ക്കു നൽകിയിരുന്നു. എന്നാൽ ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് എന്ന പേരിലാണ് പുരസ്കാരം നൽകിയത്.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സിനിമയുടെ സംവിധായികയ്ക്കാണ് ഇത്തവണ പുരസ്കാരം നൽകിയത്.

റിയ ഇഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അദേഴ്സ് എന്ന സിനിമയുൾപ്പെടെ ഏതാനും സിനിമകൾ ട്രാൻസ് വിഭാഗത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചവയാണ്. വിവിധ രാജ്യാന്തര ഫെസ്റ്റിവലുകളിലും പുരസ്കാരം നേടിയ ചിത്രംകൂടിയാണിത്. ട്രാ‍ൻസ് സമൂഹത്തെ പൂർണമായും ഒഴിവാക്കി ഒരു വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതിലാണ് പരാതിയെന്ന് റിയ ഇഷ പറഞ്ഞു. ഇതുസംബന്ധിച്ച് സാംസ്കാരികമന്ത്രിക്കു പരാതി നൽകുമെന്നും പറഞ്ഞു.

Related posts

കേളകം ഗ്രാമ പഞ്ചായത്ത് സ്ത്രീപദവി പഠന സർവ്വേ ഉദ്ഘാടനവും ഐഡൻ്റിറ്റി കാർഡ് വിതരണവും;

Aswathi Kottiyoor

ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് രണ്ട് മരണം; ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor

മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ, ചുരാചന്ദ്‌പൂരിൽ 4 പേര്‍ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കുക്കികൾ

Aswathi Kottiyoor
WordPress Image Lightbox