20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • സമ്പൂർണ്ണ ലൈബ്രറി ജില്ലാ പ്രഖ്യാപനം 17 ന്‌ ആറളത്ത്‌; സംഘാടക സമിതിയായി
Iritty

സമ്പൂർണ്ണ ലൈബ്രറി ജില്ലാ പ്രഖ്യാപനം 17 ന്‌ ആറളത്ത്‌; സംഘാടക സമിതിയായി

ഇരിട്ടി: ജില്ലയെ സമ്പൂർണ്ണ ലൈബ്രറി ജില്ലയാക്കി മാറ്റാനുള്ള പീപ്പിൾ മിഷൻ ഫോർ
സോഷ്യൽ ഡവലപ്പ്‌മെന്റ്‌ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഊർജിതം. 17 ന്‌
ആറളം വീർപാട്ട്‌ സമ്പൂർണ്ണ ലൈബ്രറി ജില്ലാ പ്രഖ്യാപനം നടക്കും. ആറളത്തെ
പൂർണ്ണ ലൈബ്രറി പഞ്ചായത്തായും പ്രഖ്യാപിക്കും. മിഷൻ ആവിഷ്കരിച്ച്‌
നടപ്പാക്കുന്ന ചിങ്ങപ്പൊലി ലൈബ്രറി രൂപീകരണ പ്രവർത്തനങ്ങൾ വായനശാലകളും
ഗ്രന്ഥാലയങ്ങളും ഇല്ലാത്ത ജില്ലയിലെ തദ്ദേശവാർഡുകളിൽ സജീവമായി.
ലൈബ്രറി സമ്പൂർണ്ണ ജില്ലാ പ്രഖ്യാപനം വിജയിപ്പിക്കാൻ ആറളം പഞ്ചായത്തിൽ
ചേർന്ന സംഘാടക സമിതി രൂപീകരണം പീപ്പിൾ മിഷൻ ഫോർ സോഷ്യൽ ഡവലപ്പ്‌മെന്റ്‌
കൺവീനർ ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌കുര്യൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്‌ കെ വേലായുധൻ മുഖ്യാഥിതിയായി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി
രാജേഷ്‌, വൈസ് പ്രസിഡന്റ്‌ കെ ജെ ജെസ്സി മോൾ, ബ്ലോക്ക് പഞ്ചായത്ത്
അംഗങ്ങളായ ഷിജി നടുപ്പറമ്പിൽ, വി ശോഭ, പഞ്ചായത്ത് സ്ഥിരം സമിതി
അധ്യക്ഷരായ ജോസഫ് അന്ത്യംകുളം, ഇ സി രാജു, വൽസജോസ്‌, പഞ്ചായത്ത് ആസൂത്രണ
സമിതി ഉപാധ്യക്ഷൻ വൈ വൈ മത്തായി, മിഷൻ കോർഡിനേറ്റർ പി കെ വിജയൻ, മിഷൻ
അംഗം കെ മോഹനൻ എന്നിവർ സംസാരിച്ചു. 75 അംഗ സംഘാടക സമിതിയും ഉപസമിതികളും
രൂപീകരിച്ചു. ഭാരവാഹികൾ: ബിനോയ്‌കുര്യൻ(ചെയർമാൻ), കെ പി രാജേഷ്‌(കൺവീനർ).

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ച ആ​റ​ളം ഫാം ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox