24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്റര്‍കോളജിയറ്റ് ഗ്രീന്‍സ് ക്വിസ്; ആലക്കോട് മേരിമാത ജേതാക്കള്‍
Uncategorized

ഇന്റര്‍കോളജിയറ്റ് ഗ്രീന്‍സ് ക്വിസ്; ആലക്കോട് മേരിമാത ജേതാക്കള്‍

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേനയുടെയും എന്‍എസ്എസിന്റെയും സഹകരണത്തോടെ ചാന്ദ്രദിനത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍ സര്‍വകലാശാലതല ഇന്റര്‍കോളജിയറ്റ് ഗ്രീന്‍ ക്വിസ് മത്സരത്തില്‍ ആലക്കോട് മേരി മാതാ കോളജിലെ ഡോണ്‍ ജോ അബ്രാഹം, പി.പി.ആദിത്യ എന്നിവര്‍ ജേതാക്കളായി. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജിലെ എം.നന്ദനയും യു.കെ.ഗീതികയും രണ്ടാം സ്ഥാനവും ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ ആനന്ദ് ശ്രീധരനും എന്‍.അശ്വന്തും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇരിട്ടി മഹാത്മാഗാന്ധി കോളജില്‍ നടന്ന ഗ്രീന്‍ക്വിസ് മത്സരം പ്രിന്‍സിപ്പല്‍ ഡോ.ആര്‍.സ്വരൂപ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ടി.എ.ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍ക്വിസ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ഷാജി, ഭൂമിത്രസേന കോ-ഓര്‍ഡിനേറ്റര്‍ പി.പ്രിയങ്ക എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മഹാത്മാഗാന്ധി കോളജ് മാനേജര്‍ ചന്ദ്രന്‍ തില്ലങ്കേരി നിർവഹിച്ചു. മുന്‍ ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ. രജീഷ്, ക്വിസ് മാസ്റ്റര്‍ സാബു ജോസഫ്, ഗ്രീന്‍ലീഫ് സെക്രട്ടറി പി. അശോകന്‍, ട്രഷറര്‍ ജുബി പാറ്റാനി, എന്‍.ജെ. ജോഷി, കെ.സി. ജോസ്, പി.വി. ബാബു, സി. ബാബു, അബു ഉവ്വാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related posts

എസ്.എസ്.എൽ.സി ; മലയോരത്തെ സ്കൂളുകളിൽ നൂറുമേനിയുടെ തിളക്കം

വീണ്ടും ഇരുട്ടടിയായി പാചകവാതക വില, സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു; ഇത്തവണ കൂട്ടിയത് 26 രൂപ

Aswathi Kottiyoor

പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിറിന് ജാമ്യം, സമൂഹമാധ്യമങ്ങളിൽ കേസ് പരാമർശം പാടില്ലെന്ന് ഉപാധി

Aswathi Kottiyoor
WordPress Image Lightbox