25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • മണിപ്പുർ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തം; മാറ്റില്ലെന്ന നിലപാടിൽ ബിജെപി
Uncategorized

മണിപ്പുർ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തം; മാറ്റില്ലെന്ന നിലപാടിൽ ബിജെപി

ഇംഫാൽ∙ മണിപ്പുരിൽ കുക്കി ഗോത്ര വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്പോഴും മുഖ്യമന്ത്രിയെ മാറ്റാൻ തയാറാകാതെ ബിജെപി. മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് തൽസ്ഥാനത്തു തുടരുമെന്നാണ് ബിജെപി വൃത്തങ്ങളിൽനിന്നു വരുന്ന റിപ്പോർട്ട്. രണ്ടു മാസത്തിലേറെയായി കലാപം കെട്ടടങ്ങാതെ തുടരുന്നതിനിടെയാണ് ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. ഇതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബിരേൻ സിങ്ങിന്റെ രാജിക്കായി മുറവിളി ഉയർത്തി.

മുഖ്യമന്ത്രിയെ മാറ്റുന്നതിൽ ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഇതു സംബന്ധിച്ച് ബിജിപിയുടെ പ്രതികരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിപ്പുരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ആഭ്യന്തര മന്ത്രി കുക്കി വംശജരുമായി രാവിലെ സംസാരിച്ചു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് അവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. കേന്ദ്രം വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം. മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ നടപടി കൈക്കൊള്ളാത്തതിനെതിരെ മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടെന്നും അതിനാൽ അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇപ്പോൾ ഈ വിഡിയോ കൂടി പുറത്തുവന്നതോടെ എൻഡിഎയ്ക്കുള്ളിൽ തന്നെ ബിരേൻ സിങ്ങിനെ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ‌ പതിവുപോലെ ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപി കൈക്കൊള്ളുന്നത്.
അതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെ മേയ് നാലിനു നടന്ന ക്രൂരതയുടെ വിഡിയോ കഴിഞ്ഞദിവസമാണു പുറത്തുവന്നത്. യുവതിയെ വലിച്ചുകൊണ്ടുപോകുന്നതായി വിഡിയോയിൽ കാണുന്ന ഹുയിറം ഹെറോദാസ് മെയ്തെയ് (32) ഉൾപ്പെടെ 4 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീം കോടതി, സർക്കാർ ഉടൻ നടപടി സ്വീകരിക്കുകയും അക്കാര്യം അറിയിക്കുകയും വേണമെന്നു നിർദേശിച്ചു. ‘‘അങ്ങേയറ്റം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. സർക്കാരിന് അൽപം സമയം തരുന്നു. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ നേരിട്ട് ഇടപെടും’’– ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.കാങ്പോക്പി ജില്ലയിൽ 20, 40 വയസ്സു വീതമുള്ള സ്ത്രീകൾക്കെതിരെയായിരുന്നു മെയ്തെയ് വിഭാഗക്കാരായ ജനക്കൂട്ടത്തിന്റെ ക്രൂരത. യുവതികളിലൊരാളുടെ അച്ഛനും സഹോദരനും അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം അവരെ മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തു.ചെയ്തു. ഹെറോദാസിന്റെ വീട് ജനക്കൂട്ടം കത്തിച്ചു.

Related posts

പാനൂര്‍ ബോംബ് സ്ഫോടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പിൽ

Aswathi Kottiyoor

ഒരുകുപ്പി വെള്ളത്തിന് 41 രൂപ, 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റിനോട് ഉപഭോക്തൃ കമ്മീഷൻ

Aswathi Kottiyoor

കേരളത്തിന് സന്തോഷ വാർത്ത; 20000 ച.മീ ഓഫീസ്, ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് തുറക്കും

Aswathi Kottiyoor
WordPress Image Lightbox