24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്ലസ്‌വൺ : വടക്കൻ ജില്ലകളിൽ അധികബാച്ചുകൾ വരും
Kerala

പ്ലസ്‌വൺ : വടക്കൻ ജില്ലകളിൽ അധികബാച്ചുകൾ വരും

സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ അധിക ബാച്ചുകൾ അനുവദിക്കും. കുട്ടികൾ കുറവുള്ള ബാച്ചുകൾ ഇത്തവണ പുനക്രമീകരിക്കില്ല. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ 64,290 സീറ്റാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇതിലേക്ക്‌ വിദ്യാർഥികൾക്ക്‌ വ്യാഴം വൈകിട്ട്‌ നാലുവരെ അപേക്ഷിക്കാം. ഈ അലോട്ട്‌മെന്റിനുശേഷം അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ കണക്ക്‌ ശേഖരിക്കും. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ പ്രവേശന കണക്ക്‌ അതതു പ്രിൻസിപ്പൽമാർ ഏകജാലക പ്രവേശന സംവിധാനത്തിലേക്ക്‌ 28നകം അപ്‌ലോഡ്‌ ചെയ്യും. പിന്നീട്‌ ഒഴിഞ്ഞുകിടക്കുന്ന ക്വോട്ട സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക്‌ മാറ്റും. പ്രവേശനം ലഭിക്കാത്ത കുട്ടികൾ കൂടുതലുള്ള ഇടങ്ങളിൽ പ്രാദേശികമായേ അധിക ബാച്ചുകൾ അനുവദിക്കൂ. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലാണ്‌ കൂടുതൽ ബാച്ചുകൾക്ക്‌ സാധ്യത.

കോഴ്‌സ്‌, സ്‌കൂൾ മാറ്റം അധിക ബാച്ചുകൾ 
വന്നശേഷം
വിദ്യാർഥികൾക്ക്‌ ഇഷ്ടവിഷയങ്ങളിലേക്കും താൽപ്പര്യം കൂടുതലുള്ള സ്‌കൂളുകളിലേക്കും മാറാനുള്ള അവസരം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ കഴിഞ്ഞ്‌ അധിക ബാച്ചുകൾകൂടി പ്രഖ്യാപിച്ചശേഷമേ ഉണ്ടാകൂ. പുതിയ ബാച്ചുകൾ വരികയാണെങ്കിൽ അവിടങ്ങളിലെ ഇഷ്ടവിഷയങ്ങളിലേക്ക്‌ നിലവിൽ പ്രവേശനം ലഭിച്ചവർക്ക്‌ മാറിയെത്താനും അവസരം ലഭിക്കും.

Related posts

വിസ്മയ കേസ്: സ്‌ത്രീ‌ധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന്‌ കരുത്ത് പകരുന്ന വിധി

Aswathi Kottiyoor

ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ കലാകാരന്മാർ മുന്നിട്ടിറങ്ങണം: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor

കോവിഡ് കാലത്തു പ്രവാസികളെ ശമ്പള കുടിശ്ശിക നൽകാതെ പിരിച്ചുവിടുന്നു

Aswathi Kottiyoor
WordPress Image Lightbox