24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചയാള്‍ അക്രമാസക്തനായി
Uncategorized

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചയാള്‍ അക്രമാസക്തനായി

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആശുപത്രി ഡ്രസിംഗ് റൂം ഇയാള്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു. ഇന്നലെ രാത്രി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഇയാള്‍ സ്റ്റേഷനിലെ ഗ്രില്ലില്‍ തലയിടിച്ച് പൊട്ടിച്ചു. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ഡ്രസ് ചെയ്യാന്‍ തുടങ്ങുമ്പോഴായിരുന്നു പ്രതി അക്രമാസക്തനായത്. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related posts

‘ഇങ്ങനെ എസി ഉപയോഗിക്കല്ലേ’; വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

Aswathi Kottiyoor

നാളെ ലാൻഡർ മോഡ്യൂള്‍ വേര്‍പെടും; ചന്ദ്രയാന്‍ 3 ന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയം……

Aswathi Kottiyoor

മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

Aswathi Kottiyoor
WordPress Image Lightbox