23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ജേ ജെം കേരളത്തിന്റെ മകൾ; എല്ലാ പിന്തുണയും നൽകും: മണിപ്പുരിൽ നിന്നെത്തിയ ബാലികയെ ചേർത്തുപിടിച്ച് മന്ത്രി വി ശിവൻകുട്ടി
Kerala

ജേ ജെം കേരളത്തിന്റെ മകൾ; എല്ലാ പിന്തുണയും നൽകും: മണിപ്പുരിൽ നിന്നെത്തിയ ബാലികയെ ചേർത്തുപിടിച്ച് മന്ത്രി വി ശിവൻകുട്ടി

സംഘർഷ ഭൂമിയായ മണിപ്പുരിൽ നിന്നെത്തി ഗവൺമെന്റ് സ്‌കൂളിൽ പ്രവേശനം നേടിയ ജേ ജെമിനെ സന്ദർശിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്‌കൂളിൽ മൂന്നാം ക്‌ളാസിൽ പ്രവേശനം നേടിയ ജേ ജെമിനെ സ്‌കൂളിലെത്തിയാണ് മന്ത്രി കണ്ടത്. കേരളത്തിന്റെ മകളാണ്‌ ജേജെമെന്നും അവൾക്കുള്ള എല്ലാ പിന്തുണയും നൽകുമെന്നും പഠിക്കാനാവശ്യമായ സാഹചര്യങ്ങൾ എല്ലാം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മണിപ്പൂരിൽനിന്ന് ബന്ധുക്കൾക്കൊപ്പമാണ് ജേ ജെം എന്ന ഹൊയ്‌നെ ജെം വായ്‌പേയ് കേരളത്തിൽ എത്തിയത്. മണിപ്പൂരിലെ കലാപത്തിൽ ജേ ജെമിനും കുടുംബത്തിനും വീട്‌ നഷ്‌ടമായി. വീട്‌ അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽനിന്ന് പലായനം ചെയ്‌തു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്‌കൂളിൽ പ്രവേശനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാകുകയായിരുന്നു.

Related posts

ഇരിട്ടി പഴയപാലം അറ്റകുറ്റപ്പണികൾ തുടങ്ങി; ആദ്യഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് 12 ലക്ഷം അനുവദിച്ചു

Aswathi Kottiyoor

സില്‍വര്‍ ലൈന്‍: ‘ജനങ്ങളോട് യുദ്ധത്തിനില്ല; പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂ’.

Aswathi Kottiyoor

തൊഴിലുറപ്പു പദ്ധതി: പരാതി പരിഹാരത്തിനു ജില്ലകളിൽ ഓംബുഡ്‌സ്മാൻ

Aswathi Kottiyoor
WordPress Image Lightbox