21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വരുന്നു കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ , രാജ്യത്ത് ആദ്യം , ലോഞ്ച്‌ ഇന്ന് ചെന്നൈയിൽ
Kerala

വരുന്നു കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ , രാജ്യത്ത് ആദ്യം , ലോഞ്ച്‌ ഇന്ന് ചെന്നൈയിൽ

നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത്‌ കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ (സിഐഎച്ച്‌) വരുന്നു. ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി ഇന്റർ നാഷണൽസിന്റെ (എച്ച്‌എഫ്എച്ച്‌ഐ) സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനാണ്‌ ഹബ്ബ്‌ ഒരുക്കുന്നത്‌. കൊച്ചിയാകും ആസ്ഥാനം. രാജ്യത്തെ ആദ്യ സിഐഎച്ച്‌ ആകും കേരളത്തിലേത്‌. ലോഞ്ചിങ്‌ വ്യാഴാഴ്‌ച ചെന്നൈയിൽ.

എഴുപതിലധികം രാജ്യത്ത്‌ പ്രവർത്തിക്കുന്ന എച്ച്‌എഫ്‌എച്ച്‌ഐയുടെ സഹകരണത്തിലൂടെ രാജ്യത്തെ സ്റ്റാർപ്പുകൾക്കു മുന്നിൽ വൻ അവസരമാകും ഹബ്ബ്‌ തുറന്നിടുക. ഹബ്ബിന്റെ മൂന്നുവർഷ പ്രവർത്തനത്തിനുള്ള രൂപരേഖ തയ്യാറായി. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഇൻകുബേഷൻ പ്രോഗ്രാമുകളും ഇവന്റുകളും സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കും.

സ്റ്റാർട്ടപ്പുകൾക്കിടയിലെ സഹകരണം, നവീകരണം, അറിവുപങ്കിടൽ എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യം. താങ്ങാനാകുന്നതും സുസ്ഥിരവുമായ നിർമാണം പ്രോത്സാഹിപ്പിക്കും. ആശയങ്ങൾ വികസിപ്പിക്കാനുള്ള സൗകര്യം, ഗ്രാന്റ്‌, വായ്‌പ, ഫണ്ടിങ്‌ സപ്പോർട്ട്‌ എന്നിവ സ്റ്റാർട്ടപ്പുകൾക്ക്‌ ലഭ്യമാകും. കുറഞ്ഞ വരുമാനമുള്ള ഭവന നിർമാണം, നിർമാണ സങ്കേതങ്ങൾ, ഹൗസിങ്‌ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ പദ്ധതികളുമായും വ്യവസായങ്ങളുമായും സഹകരിക്കുന്നതിനുള്ള സാധ്യതയും സ്റ്റാർട്ടപ് മിഷൻ പരിശോധിക്കുന്നുണ്ട്‌.

നിർമാണപ്രക്രിയ യഥാസമയം മെച്ചപ്പെടുത്താനും കൃത്യസമയത്ത് പൂർത്തിയാക്കാനും ഷെൽട്ടർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ്‌ അംബിക പറഞ്ഞു. ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിർമാണമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ എച്ച്‌എഫ്‌എച്ച്‌ഐക്കൊപ്പം ദീർഘകാലം സഹകരിച്ച് പ്രവർത്തിക്കും. സ്റ്റാർട്ടപ് മിഷന്റെ വരാനിരിക്കുന്ന പദ്ധതികളിൽ ഇത്തരം സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത്‌ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

സംസ്ഥാന തല ഷോർട്ട് ഫിലിം മത്സരത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഒരുക്കിയ ചിത്രത്തിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

ഷാരോണ്‍ വധം; അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

Aswathi Kottiyoor

കാർഷിക മേഖലയിലെ പുത്തൻ വിപ്ലവമായി നെല്ല് സഹകരണ സംഘം നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox