26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കേളകം സെന്‍റ് തോമസ് സ്കൂളില്‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെയും വിവിധ ക്ളബ്ബുകളുടെയും ഉദ്ഘാടനവും വായനമാസാചരണ സമാപനവും സംഘടിപ്പിച്ചു.
Uncategorized

കേളകം സെന്‍റ് തോമസ് സ്കൂളില്‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെയും വിവിധ ക്ളബ്ബുകളുടെയും ഉദ്ഘാടനവും വായനമാസാചരണ സമാപനവും സംഘടിപ്പിച്ചു.


കേളകം: വിദ്യാര്‍ത്ഥികളിലെ സര്‍ഗശേഷിയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ക്ളബ്ബുകളുെയും ഉദ്ഘാടനവും വായനമാസാചരണ സമാപനവും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ചു. വിദ്യാഭ്യാസ ചിന്തകനും റിട്ടയേഡ് മലയാളം അധ്യാപനുമായ രഞ്ജിത്ത് മര്‍ക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അദ്യക്ഷത വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്തുമാസികയുടെ പ്രകാശനവും വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സ്കൂള്‍ മനേജര്‍ ഫാ. വര്‍ഗീസ് കവണാട്ടേല്‍ നിര്‍വ്വഹിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ ജോണ്‍ കെ ജേക്കബ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ സീന ഇ എസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Related posts

ഒപ്പം’ സൗഹൃദ സംഗമം നടത്തി

Aswathi Kottiyoor

അഞ്ച് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Aswathi Kottiyoor

പൊലീസിനെതിരെ വിഡിയോ ഇട്ട് യുവാവിന്റെ ആത്മഹത്യ

Aswathi Kottiyoor
WordPress Image Lightbox