26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാടുകയറി കളിക്കളം: പുറത്തായി കായിക പ്രതീക്ഷകൾ
Kerala

കാടുകയറി കളിക്കളം: പുറത്തായി കായിക പ്രതീക്ഷകൾ

കേ​ള​കം: മ​ഞ്ഞ​ളാം പു​റ​ത്തെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​ട്ട് ആ​റു​വ​ർ​ഷം. 2014ൽ ​നി​ർ​മി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കാ​നാ​യ​ത് ഒ​രു വ​ർ​ഷം മാ​ത്രം. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും 11,49,376 രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ആ​യി​രു​ന്നു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​ണി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ച്ച് പ​ണി തു​ട​ർ​ന്നെ​ങ്കി​ലും റൂ​ഫി​ങ് ഷീ​റ്റി​ട​ലി​ൽ അ​തും നി​ല​ച്ചു. ഷ​ട്ടി​ൽ കോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ക​യോ മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.ഇ​പ്പോ​ഴി​വി​ടം സ​മീ​പ​വാ​സി​ക​ൾ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​നും മ​റ്റു സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മീ​പ​ത്താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച കോ​ർ​ട്ടി​ലാ​യി​രു​ന്നു ഇ​പ്പോ​ഴി​വ​ർ ക​ളി​ച്ചി​രു​ന്ന​ത്. കാ​റ്റു വീ​ശി ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ ക​ളി ന​ട​ക്കു​ന്നി​ല്ലെ​ന്നി​വ​ർ പ​റ​യു​ന്നു. മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്‌​റ്റേ​ഡി​യ​ത്തി​ന്റെ നി​ർ​മാ​ണം ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​വീ​ക​രി​ച്ചു​മി​ല്ല.

Related posts

വിജിലൻസ് കുടുക്കിയത് 40 റവന്യു ഉദ്യോഗസ്ഥരെ; റവന്യു ഇ സാക്ഷരത പദ്ധതി നവംബറിൽ ആരംഭിക്കുമെന്നു വകുപ്പ്

Aswathi Kottiyoor

ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.

Aswathi Kottiyoor

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox