22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വന്യജീവി ആക്രമണം: ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള ഇൻഷുറൻസ് പദ്ധതി പാളി
Uncategorized

വന്യജീവി ആക്രമണം: ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള ഇൻഷുറൻസ് പദ്ധതി പാളി

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, കൃഷി നാശം നേരിടുന്നവർക്കുമായി വനം വകുപ്പ്  ഏർപ്പെടുത്താൻ ഉ‍ദ്ദേശിക്കുന്ന ഇൻഷുറൻസ് പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി. താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചെങ്കിലും  പ്രീമിയത്തിന്റെ പേരിൽ ഇൻഷുറൻസ് കമ്പനികളുമായുള്ള തർക്കത്തിൽ തുടർനടപടി വഴിമുട്ടി. കമ്പനികൾ ആവശ്യപ്പെട്ട പ്രീമിയം നൽകാൻ കഴിയില്ലെന്നു സർക്കാർ വ്യക്തമാക്കി. ഇതോടെ കമ്പനികൾക്കു താൽപര്യം നഷ്ടപ്പെട്ടു. വനം വകുപ്പ് നിർദേശിച്ച വന്യജീവികളുടെ പട്ടിക അംഗീകരിക്കാനും കമ്പനികൾ തയാറായിട്ടില്ല. 
രണ്ടുതവണ വനം സെക്രട്ടറി തലത്തിൽ കമ്പനികളുമായി ചർച്ച നടന്നെങ്കിലും തീരുമാനം വൈകുകയാണ്. ജീവൻ നഷ്ടപ്പെടു‍ന്നവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകണം എന്നാണ് വനം വകുപ്പ് തീരുമാനം. പ്രീമിയം ഇനത്തിൽ കുറഞ്ഞത് 10 –15 കോടി രൂപ വരെ സർക്കാർ  നൽകണമെന്നാണ് കമ്പനികളുടെ ആവശ്യം. പാമ്പു കടിയേറ്റും കടന്നൽ‍ക്കുത്തേറ്റും ഉള്ള മരണങ്ങൾ വന്യജീവി ആക്രമണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് വനം വകുപ്പ് നിലപാട്. ഇൻഷുറൻസ് കമ്പനികൾ ഇതും അംഗീകരിക്കാൻ തയാറല്ല

100 വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്താൽ അതിൽ 90 ശതമാനവും പാമ്പു കടിയേറ്റും, കടന്നൽക്കുത്തേറ്റും ഉ‍ള്ള സംഭവങ്ങളാണെന്നു വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നി ആക്രമണങ്ങളിൽ ജീവഹാനി നേരിടുന്നവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുക നൽകണമെന്ന ആവശ്യവും കമ്പനികൾ അംഗീകരിച്ചിട്ടില്ല.

Related posts

എഐ ക്യാമറയില്‍ പതിഞ്ഞത് പ്രേതമോ? കാറില്‍ അജ്ഞാതയായ സ്ത്രീ

Aswathi Kottiyoor

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

Aswathi Kottiyoor

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം; ‘അരുവിക്കര ഒരുങ്ങുന്നത് വന്‍ പ്രൗഡിയിലേക്ക്’; പ്രഖ്യാപനവുമായി സ്റ്റീഫന്‍

Aswathi Kottiyoor
WordPress Image Lightbox