28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പച്ചക്കറി ശീതീകരിച്ച്‌ സംഭരിക്കാൻ ഹോർട്ടികോർപ്‌
Kerala

പച്ചക്കറി ശീതീകരിച്ച്‌ സംഭരിക്കാൻ ഹോർട്ടികോർപ്‌

പച്ചക്കറി വില കുതിച്ചുയരുന്നത്‌ തടയാൻ ഹോർട്ടികോർപ്‌ സംസ്ഥാനത്ത്‌ നാല്‌ ശീതീകരിച്ച സംഭരണശാല തുടങ്ങുന്നു. എറണാകുളം, തൃശൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ്‌ സംഭരണശാലയും പായ്‌ക്കിങ്‌ സെന്ററും ആരംഭിക്കുന്നത്‌. കൂടുതൽ ലഭ്യമാകുന്ന സമയങ്ങളിൽ പച്ചക്കറി സംഭരിച്ച്‌ ആവശ്യമായ സമയങ്ങളിൽ കുറഞ്ഞനിരക്കിൽ വിപണിയിൽ എത്തിക്കും. ഇതിനായി സംസ്ഥാനത്തൊട്ടാകെ 1000 ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ തുടങ്ങും.

പൊതുമേഖല സ്ഥാപനങ്ങൾ, കുടുംബശ്രീ/കർഷകർ/ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷിക്കൂട്ടങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉൽപ്പന്നങ്ങളും ഗ്രാമശ്രീകളിലൂടെ ലഭിക്കും. 100 എണ്ണം ഓണത്തിനുമുമ്പ്‌ ആരംഭിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പച്ചക്കറികളും പഴങ്ങളും പായ്‌ക്കറ്റിലാക്കി വിപണിയിൽ എത്തിക്കുന്നതിനാണ്‌ പായ്‌ക്കിങ്‌ സെന്റർ.

‘ഞങ്ങളും കൃഷി’യിലേക്ക്‌ പദ്ധതി തുടങ്ങിയതോടെ സംസ്ഥാനത്ത്‌ പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും ഉൽപ്പാദനം വർധിച്ചിട്ടുണ്ട്‌. വിഎഫ്‌പിസികെ മുഖേന കൃഷിവകുപ്പ്‌ പച്ചക്കറി വിത്തുകൾ വിതരണം ആരംഭിച്ചു. 25 ലക്ഷം വിത്ത്‌ പായ്‌ക്കറ്റാണ്‌ നൽകുന്നത്‌. വിവിധ ജില്ലകളിലായി 19,08,300 പായ്‌ക്കറ്റും സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, ക്ലബുകൾ എന്നിവ വഴി ആറുലക്ഷത്തോളം വിത്തുപായ്‌ക്കറ്റുകളുമാണ്‌ വിതരണം ചെയ്യുന്നത്‌.

Related posts

ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി

Aswathi Kottiyoor

വയനാട്‌ തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു

Aswathi Kottiyoor

സ്പോർട്‌സ് ടർഫുകൾ രാത്രി 12-ന് അടയ്ക്കാൻ ഉത്തരവ്*

Aswathi Kottiyoor
WordPress Image Lightbox