22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ചന്ദ്രനിൽ പതിയും ഇന്ത്യയുടെ മുദ്ര
Uncategorized

ചന്ദ്രനിൽ പതിയും ഇന്ത്യയുടെ മുദ്ര

തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ലെ ലാൻഡറിൽ നിന്നു റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമ്പോൾ മുതൽ സഞ്ചരിക്കുന്ന പാതയിലാകെ ഇന്ത്യയുടെ അടയാളം പതിയും. പൊടിമണ്ണ് (റിഗോലിത്ത്) നിറഞ്ഞ ചന്ദ്രന്റെ പ്രതലത്തിൽ അടയാളപ്പെടുത്തുന്ന വിധം അച്ച് പോലെയാണു റോവറിലെ പിൻചക്രങ്ങളിൽ ദേശീയചിഹ്നവും ഇസ്റോ ലോഗോയും പതിച്ചിരിക്കുന്നത്.

ചന്ദ്രന്റെ മണ്ണിൽ പതിയുന്ന ഈ ചിഹ്നങ്ങളുടെ ചിത്രം റോവറിനു പിന്നിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ പകർത്തി ഭൂമിയിലേക്ക് അയയ്ക്കും. ചന്ദ്രനിൽ വായുവും കാറ്റും ഇല്ലാത്തതിനാൽ പുറത്തു നിന്ന് എന്തെങ്കിലും ഇടപെടൽ ഉണ്ടാകാത്തിടത്തോളം കാലം ഈ അടയാളം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉണ്ടാകും.ചന്ദ്രയാൻ 3 ഉപഗ്രഹത്തിന്റെ (പ്രൊപ്പൽഷൻ മൊഡ്യൂൾ) റോക്കറ്റിൽ നിന്നു ഭ്രമണപഥത്തിലേക്കുള്ള കുതിപ്പ് ഇതുവരെ ഇസ്റോ നടത്തിയ ദൗത്യങ്ങളിൽ വച്ച് ഏറ്റവും കൃത്യതയുള്ളതാണെന്ന് എൽപിഎസ്‌സി ഡയറക്ടർ ഡോ.വി.നാരായണനും ഐഐഎസ്‌യു ഡയറക്ടർ ഇ.എസ്.പത്മകുമാറും പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള പോയിന്റ് (അപ്പോജി) കണക്കാക്കിയത് 36,500 കിലോമീറ്റർ ആണ്. ഇതിൽ 10 കിലോമീറ്റർ മാത്രം വ്യത്യാസത്തോടെ 36,490 കിലോമീറ്റർ അകലെ വരെ ഉപഗ്രഹം സഞ്ചരിക്കാൻ കാരണമായത് എൽവിഎം 3 റോക്കറ്റിന്റെ കൃത്യതയാർന്ന പ്രകടനമാണ്.

Related posts

കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ ? ഇന്നും കണ്ടെത്താനായില്ല; മൊഴി മാറ്റിപ്പറഞ്ഞ് നിതീഷ്, വലഞ്ഞ് പൊലീസും

Aswathi Kottiyoor

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം, കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു, അച്ഛനും മക്കളും അറസ്റ്റിൽ

Aswathi Kottiyoor

ഇടുക്കിയില്‍ കൂട്ടമായി നാട്ടിലിറങ്ങി കാട്ടാനകള്‍; എന്തുചെയ്യണം എന്നറിയാതെ നാട്ടുകാര്‍

Aswathi Kottiyoor
WordPress Image Lightbox