21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കും; ചർച്ചകൾക്കായി കുമാരസ്വാമി ഡൽഹിയിലേക്ക്
Uncategorized

കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കും; ചർച്ചകൾക്കായി കുമാരസ്വാമി ഡൽഹിയിലേക്ക്

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനെ എൻ.ഡി.എ മുന്നണിയിലെത്തിക്കാൻ ബി.ജെ.പി നീക്കം. പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കുമെന്നാണ് സൂചന. ചർച്ചകൾക്കായി എച്ച്.ഡി കുമാരസ്വാമി ഡൽഹിയിലേക്ക് പുറപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ വിപുലീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബി.ജെ.പി നീക്കം.

കർണാടകയിൽ ഇന്ന് പ്രതിപക്ഷ സഖ്യത്തിന്റെ യോഗം നടക്കാനിരിക്കെയാണ് ജെ.ഡി.എസിനെ എൻ.ഡി.എ പാളയത്തിലെത്തിക്കാൻ ബി.ജെ.പി നീക്കം തുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ജെ.ഡി.എസ് ബി.ജെ.പിയുമായാണ് കൂടുതൽ അടുപ്പം കാണിക്കുന്നത്. നിയമസഭാ സമ്മേളനത്തിൽ എച്ച്.ഡി കുമാരസ്വാമി കോൺഗ്രസിനെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

പ്രതിപക്ഷ സഖ്യത്തെ നേരിടാൻ എൻ.ഡി.എയും വിശാല മുന്നണി യോഗം ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മെഗാ എൻ.ഡി.എ യോഗം നടക്കുന്നത്. ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.

മുന്നണിയിൽ ഇല്ലാത്ത നാല് പാർട്ടികളെ കൂടി എൻ.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി, മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവർക്കാണ് ക്ഷണം. ഇവരെക്കൂടി എൻ.ഡി.എയിൽ ഉൾപ്പെടുത്തും.

Related posts

പെയിന്റ് ഫാക്ടറിയിൽ തീപിടുത്തം; മരണസംഖ്യ 11 ആയി, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Aswathi Kottiyoor

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്, ത‍ൃശൂരിലെ നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന്; മൊഴി നൽകിയവരെ ഉദ്യോഗസ്ഥർ നേരിൽ കാണും

Aswathi Kottiyoor
WordPress Image Lightbox