28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബജറ്റ്‌ പ്രഖ്യാപനം യാഥാർഥ്യമാകുന്നു ; സംസ്ഥാനത്ത്‌ 5 സർക്കാർ നഴ്‌സിങ്‌ കോളേജ് കൂടി
Kerala

ബജറ്റ്‌ പ്രഖ്യാപനം യാഥാർഥ്യമാകുന്നു ; സംസ്ഥാനത്ത്‌ 5 സർക്കാർ നഴ്‌സിങ്‌ കോളേജ് കൂടി

നഴ്‌സിങ്‌ പഠനമേഖലയുടെ സമഗ്ര വികസനമെന്ന ബജറ്റ്‌ പ്രഖ്യാപനം നടപ്പാക്കാൻ ആദ്യഘട്ട നടപടി സ്വീകരിച്ച്‌ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലെ മെഡിക്കൽ കോളേജുകളോട്‌ ചേർന്ന്‌ പുതിയ നഴ്‌സിങ്‌ കോളേജുകൾക്ക്‌ അനുമതിയായി. നിലവിൽ അഞ്ചിടത്തും നഴ്‌സിങ്‌ കോളേജില്ല.

കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ 60 സീറ്റ്‌ വീതമുള്ള പുതിയ നഴ്‌സിങ് കോളേജുകൾ സർക്കാർ ആരംഭിച്ചിരുന്നു. നിലവിലെ കോളേജുകളിൽ 92 അധിക സീറ്റുകളിൽ പ്രവേശനവും നൽകി. രാജ്യത്തും വിദേശത്തും നഴ്‌സുമാരുടെ ആവശ്യം അധികമായതിനാൽ കൂടുതൽ പഠനസൗകര്യം ഉറപ്പാക്കുമെന്ന്‌ സർക്കാർ ഉറപ്പുനൽകിയിരുന്നു. ആദ്യഘട്ടത്തിൽ 20 കോടി രൂപ ചെലവിൽ സർക്കാർ തലത്തിൽ 25 നഴ്‌സിങ്‌ കോളേജുകൾ സ്ഥാപിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. കോളേജുകൾ ആരംഭിക്കുന്നതിനുള്ള കർമപദ്ധതി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഇതിനകം സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്‌.

Related posts

അനധികൃത വളം വിൽപ്പന വർധിക്കുന്നു

Aswathi Kottiyoor

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ മൂന്ന്)

Aswathi Kottiyoor

ചാഞ്ചാട്ടംനേരിട്ട് സൂചികകള്‍: നിഫ്റ്റി 17,600ല്‍ ക്ലോസ് ചെയ്തു.*

Aswathi Kottiyoor
WordPress Image Lightbox