23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യമുന ജലനിരപ്പ്‌ കുറഞ്ഞു ; ഡല്‍ഹിയില്‍ ആശങ്ക ഒഴിഞ്ഞില്ല , വീണ്ടും മഴയ്‌ക്ക്‌ സാധ്യത
Kerala

യമുന ജലനിരപ്പ്‌ കുറഞ്ഞു ; ഡല്‍ഹിയില്‍ ആശങ്ക ഒഴിഞ്ഞില്ല , വീണ്ടും മഴയ്‌ക്ക്‌ സാധ്യത

യമുനയിൽ ജലനിരപ്പ്‌ കുറഞ്ഞെങ്കിലും ഡൽഹിയിൽ താഴ്‌ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിൽ തുടരുന്നു. ശനി വൈകിട്ട്‌ അഞ്ചിന്‌ 207.07 മീറ്ററാണ്‌ യമുനയിലെ ജലനിരപ്പ്‌. എന്നാൽ, അടുത്ത മൂന്ന്‌ ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ പ്രവചനം. ഹരിയാനയിലെ ഹഥ്‌നികുണ്ഡ്‌ അണക്കെട്ടിൽനിന്ന്‌ യമുനയിലേക്ക്‌ വീണ്ടും വെള്ളം ഒഴുക്കിവിടാനുള്ള സാധ്യതയുമുണ്ടെന്നത്‌ ആശങ്കയാണ്‌.

ഐടിഒ, സീലംപുർ, ഐഎസ്‌ബിടി, കശ്‌മീരി ഗെയ്‌റ്റ്‌, മജ്‌നു കാടില, യമുനാബസാർ, ഇന്ദ്രപ്രസ്ഥ ഡിപ്പോ തുടങ്ങി നിരവധി മേഖലകളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ടുണ്ട്‌. വെള്ളം ഒഴുകിപ്പോകാൻ പ്രയാസമുള്ള മേഖലകളിൽ പ്രശ്‌നപരിഹാരത്തിനായി സൈന്യവും നാവികസേനയും രംഗത്തിറങ്ങി. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരിതാശ്വാസ കർമസേനയുടെ (എൻഡിആർഎഫ്‌) 16 ടീം രംഗത്തിറങ്ങി. മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന്‌ സാഹചര്യങ്ങൾ വിലയിരുത്തി. ആറ്‌ പ്രളയബാധിത ജില്ലകളുടെ മേൽനോട്ടത്തിന്‌ മന്ത്രിമാരെ ചുമതലപ്പെടുത്തി.

അതേസമയം, ഡൽഹിയിലെ പ്രളയസാഹചര്യത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ചയുണ്ടെന്ന ആരോപണവുമായി ആംആദ്‌മി നേതാവും മന്ത്രിയുമായ സൗരഭ്‌ ഭരദ്വാജ്‌ രംഗത്തെത്തി. തകരാറിലായ ജലനിയന്ത്രണസംവിധാനങ്ങൾ നേരെയാക്കാൻ എൻഡിആർഎഫ്‌ സംഘത്തെയും ആർമി എൻജിനിയേഴ്‌സ്‌ റെജിമെന്റിനെയും വിളിക്കണമെന്ന മന്ത്രിമാരുടെ നിർദേശം ഉദ്യോഗസ്ഥർ അവഗണിച്ചു. കൃത്യനിർഹവണത്തിൽ വീഴ്‌ച കാണിച്ച ഉദ്യോഗസ്ഥർക്ക്‌ എതിരെ നടപടി എടുക്കണമെന്നും മന്ത്രി ലെഫ്‌.ഗവർണർക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Related posts

പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തിൽ മാറ്റം വരുത്തി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ

Aswathi Kottiyoor

സാ​മൂ​ഹി​ക സു​ര​ക്ഷാ- ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം 30 മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox