24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൂപ്പുകുത്തി വിദേശ നിക്ഷേപം ; ഇന്ത്യയിലേക്ക്‌ എഫ്‌ഡിഐയിൽ 27 ശതമാനം ഇടിവ്‌
Kerala

കൂപ്പുകുത്തി വിദേശ നിക്ഷേപം ; ഇന്ത്യയിലേക്ക്‌ എഫ്‌ഡിഐയിൽ 27 ശതമാനം ഇടിവ്‌

ഇന്ത്യയിലേക്ക്‌ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്‌ഡിഐ) 2022–-23 സാമ്പത്തികവർഷത്തിൽ 27 ശതമാനം ഇടിവ്‌. കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്‌. 28 ശതകോടി യുഎസ്‌ ഡോളർമാത്രമാണ്‌ 2022–-23ൽ എഫ്‌ഡിഐ രൂപത്തിൽ ഇന്ത്യയിലേക്ക്‌ വന്നത്‌.
അമേരിക്ക ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സന്ദർശനം നടത്തിയിട്ടും എഫ്‌ഡിഐ ആകർഷിക്കാനാകുന്നില്ലെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ വർഷത്തേക്കാൾ ഇടിവായിരിക്കും നടപ്പുവർഷത്തെ എഫ്‌ഡിഐയിൽ ഉണ്ടാകുകയെന്നാണ്‌ സാമ്പത്തികനിരീക്ഷകരുടെ വിലയിരുത്തലുകൾ.

എഫ്‌ഡിഐയിൽ ഏറ്റവും പ്രധാന ഘടകമായ ഏറ്റെടുക്കൽ, ലയിക്കൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ 92 ശതമാനം ഇടിവുണ്ടായി. എഫ്‌ഡിഐ വരവ്‌ കൂടുതൽ ദുർബലപ്പെടുകയാണെന്ന്‌ തെളിയിക്കുന്ന കണക്കാണിത്‌.

ഇന്ത്യയിലേക്കുള്ള ശരാശരി പ്രതിവർഷ എഫ്‌ഡിഐ വരവ്‌ ജിഡിപിയുടെ രണ്ട്‌ ശതമാനമാണ്‌. എന്നാൽ സമീപവർഷങ്ങളിൽ ഇത്‌ ജിഡിപിയുടെ ഒന്നര ശതമാനമായി കുറഞ്ഞിട്ടുണ്ട്‌. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വേഗത്തിലുള്ള സാമ്പത്തികവളർച്ചയുടെ ഘട്ടത്തിൽ ജിഡിപിയുടെ നാല്‌ ശതമാനം വരെ എഫ്‌ഡിഐ ആകർഷിച്ചിരുന്നു. എന്നാൽ അതിന്റെ പകുതി പോലും ആകർഷിക്കാൻ ഇന്ത്യക്ക്‌ കഴിയുന്നില്ല. ജിഡിപിയുടെ നാല്‌ ശതമാനത്തിലേക്ക്‌ എഫ്‌ഡിഐ എത്തണമെങ്കിൽ പ്രതിവർഷം ശരാശരി 150 ശതകോടി ഡോളറിന്റെ നിക്ഷേപമെങ്കിലും ഇന്ത്യയിലേക്ക്‌ എത്തണം.

Related posts

ഫ്ലിപ്കാർട്ടിൽ നാളെ മുതൽ വൻ ഓഫർ; 6990 രൂപയ്ക്ക് വാഷിങ് മെഷീൻ, 13999 രൂപയ്ക്ക് സ്മാർട് ടിവി

Aswathi Kottiyoor

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വജ്രജൂബിലി നിറവിൽ ചരിത്ര രേഖകൾ കൈമാറാം

Aswathi Kottiyoor

ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷയെഴുതുമ്പോഴുള്ള ആനുകൂല്യങ്ങൾ നൽകണം: കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox